Sunday December 04, 2016
Latest Updates

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം

മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് പുരസ്‌കാരം ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നോര്‍ത്ത് 24 കാതം നേടി. പ്രമുഖ ബോളിവുഡ് താരം രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജ് അവാര്‍ഡ് പങ്കിട്ടത്. ഷാഹിദിലെ പ്രകടനമാണ് രാജ്കുമാര്‍ റാവുവിന് പുരസ്‌ക്കാരം സമ്മാനിച്ചത്. പുരസ്‌ക്കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് സുരാജ് പറഞ്ഞു.

നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് അത് വിദൂരഗ്രാമത്തില്‍ കൊണ്ടു തള്ളുന്ന തൊഴിലാളികളായ അച്ഛന്റെയും മകന്റെയും കഥയാണ് ‘പേരറിയാത്തവര്‍’ എന്ന സിനിമയുടെ പ്രമേയം. ചിത്രത്തില്‍ സുരാജ് പേരില്ലാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

പുതിയ സിനിമയുടെ സെറ്റിലായിരുന്ന സുരാജ് ടിവിയില്‍ നിന്ന് സുരാജ് നേരിട്ടാണ് വാര്‍ത്ത അറിഞ്ഞത്. വൈകുന്നേരം നാല് മണിക്കാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. നോര്‍ത്ത് 24 കാതം കൂടാതെ സ്വപാനം എന്ന ജയറാം ചിത്രവും ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു.

suraj

സലിം കുമാറിന് ശേഷം മിമിക്രിയില്‍ നിന്ന് സിനിമയില്‍ എത്തി ദേശീയ പുരസ്‌ക്കാരം നേടുന്ന താരമായി മാറിയിരിക്കുകയാണ് സുരാജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ സുരാജ് ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സലിം കുമാര്‍ പുരസ്‌കാരം നേടിയതിനു ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം വരുന്നത്.

ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ‘ഷിപ്പ് ഓഫ് ദ തെസ്യൂസ്’ ആണ് മികച്ച ചിത്രം. നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത ‘ലയേസ് ഡയസിലെ’ പ്രകടനത്തിന് ഗീതാജ്ഞലി ഥാപ്പ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി. ഗീതുവിന്റെ ഭര്‍ത്താവും ഇതേ സിനിമയുടെ ഛായാഗ്രഹകനുമായ രാജീവ് രവി മികച്ച ഛായാഗ്രഹകനുള്ള പുരസ്‌ക്കാരം ലഭിച്ചു. ലയാളിയായ രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത ന ബംഗാരു തല്ലിക്ക് മികച്ച തെലുഗ് ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു.

Scroll To Top