Friday December 09, 2016
Latest Updates

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നിഷേധിച്ചത് ജൂറിയുടെ ധിക്കാരമെന്ന് സ്പീക്കര്‍ കാര്‍ത്തികേയന്‍

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നിഷേധിച്ചത് ജൂറിയുടെ ധിക്കാരമെന്ന് സ്പീക്കര്‍ കാര്‍ത്തികേയന്‍

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നിഷേധിച്ചതിനെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച സുരാജിന് സംസ്ഥാനത്ത് മികച്ച നടനുള്ള പുരസ്‌ക്കാരം നിഷേധിച്ചത് ധിക്കാരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. സുരാജിന് മിമിക്രി കലാകാരന്മാര്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സുരാജിനെ ഹാസ്യനടന്‍ എന്ന് പറഞ്ഞു ഒതുക്കിയത് ശരിയായില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

ഹാസ്യം കൈകാര്യം ചെയ്യുന്നവരും മികച്ച കലാകാരന്‍മാര്‍ തന്നെയാണെന്നും സ്പീക്കര്‍ പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് ജൂറിയുടെ വിശദീകരണം ബാലിശമായിരുന്നെന്നും കാര്‍ത്തികേയന്‍ കുറ്റപ്പെടുത്തി. സുരാജിന് അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന സിനിമയുടെ സംവിധായകന്‍ ഡോ. ബിജുവും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ സുരാജിന് സംസ്ഥാന പുരസ്‌ക്കാരം നിഷേധിച്ചത്തിനെതിരെ ഡോ. ബിജു രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

Scroll To Top