Friday December 09, 2016
Latest Updates

സുരാജ് ഇനിയാണ് സൂക്ഷിക്കേണ്ടതെന്ന് സലിം കുമാറിന്റെ ഉപദേശം

സുരാജ് ഇനിയാണ് സൂക്ഷിക്കേണ്ടതെന്ന് സലിം കുമാറിന്റെ ഉപദേശം

സുരാജ് വെഞ്ഞാറമമൂട് ഇനി സൂക്ഷിക്കണമെന്ന് സലിം കുമാര്‍. സ്വന്തം അനുഭവത്തില്‍ നിന്നാണ് സലിം കുമാര്‍ ഇത് പറയുന്നത്. കാരണം അവാര്‍ഡ് കിട്ടിയതോടെ തന്നെ ആരും ഹാസ്യ വേഷങ്ങളില്‍ വിളിക്കാതെയായെന്ന് സലിം കുമാര്‍. ഹാസ്യ വേഷങ്ങളില്‍ ഏറെ തിളങ്ങി നിന്ന സമയത്താണ് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിമിനെ തേടി പുരസ്‌കാരം വന്നത്. തൊട്ടുപിന്നാലെ സലിം കുമാറിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. എന്നാല്‍ പിന്നീട് സലിം കുമാറിനെ സിനിമകളില്‍ കാണാനെ ഇല്ലെന്ന അവസ്ഥയായി.

ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെ സലിം കുമാര്‍ ഗൗരവമുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന ധാരണയാണ് പല സംവിധായകര്‍ക്കുമെന്നു സലിം കുമാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സലിം കുമാറിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. തിരക്കേറിയ ഹാസ്യ താരമായ സുരാജ് വെഞ്ഞാറമ്മൂടിനും തന്റെ ഈ അവസ്ഥ വരുമോ എന്നാണു സുഹൃത്തായ സലിം കുമാറിന്റെ ആശങ്ക.

Scroll To Top