Monday December 05, 2016
Latest Updates

സുരക്ഷവേണ്ടെന്ന് പറഞ്ഞിട്ടും കേജ്രിവാളിന് ഇന്നു മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ

സുരക്ഷവേണ്ടെന്ന് പറഞ്ഞിട്ടും കേജ്രിവാളിന് ഇന്നു മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ

ഗാസിയാബാദ്: സുരക്ഷയും സന്നാഹവുമൊന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞിട്ടും പോലീസുകാര്‍ക്ക് മനസ്സിലാവുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന് ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷ ഇന്നു മുതല്‍ നല്‍കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പരിവേശവുമായി അധികാരത്തെലേറിയ കേജ്രിവാള്‍ നടപ്പുരാഷ്ട്രീയ വ്യവസ്ഥകളിലെ അമിത വ്യയങ്ങള്‍ തനിക്ക് വേണ്ടെന്ന നിലപാട് സ്വീകരിച്ച് ജനങ്ങളുടെ കൈയ്യടി നേടിയിരുന്നു.
എന്നാല്‍ സുരക്ഷകള്‍ അഹങ്കാരമോ അമിതവ്യയമോ അല്ലെന്നും ആവശ്യമാണെന്നുമാണ് പോലീസിന്റെ നിലപാട്. മുഖ്യമന്ത്രിക്കും വീടിനുമെതിരെ ഈയടുത്ത നടന്ന അക്രമപരമ്പരകള്‍ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. മുഖ്യമന്ത്രിയെ അറിയിക്കാതെയായിരുന്നു ഇതു വരെ തങ്ങള്‍ പല സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയിരുന്നതെന്നും ഇസഡ് കാറ്റഗറി കൊണ്ടു വരുന്നത് അദ്ദേഹത്തിന്റെ അറിവോടെയാണെന്നും പോലീസ് പറഞ്ഞു.
ഇതോടെ സുരക്ഷയില്ലാത്ത മുഖ്യമന്ത്രി എന്ന സാധാരണക്കാരുടെ ആവേശത്തിന് അവസാനമാകും. അതേ സമയം അദ്ദേഹം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നത് ഇപ്പോഴും ആവേശജനകം തന്നെയാണ്. എന്നാല്‍ പൊതു സമൂഹത്തെ ആവേശഭരിതരാക്കാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് കേജ്രിവാളിന്റെ സുരക്ഷക്കെതിരെയുള്ള നിലപാടുകളെന്ന് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. താന്‍ വേണ്ടെന്ന് പറഞ്ഞാലും തനിക്ക് സുരക്ഷ ലഭിക്കുമെന്നുറപ്പുണ്ടായത് കൊണ്ടാണ് അദ്ദേഹം ഇത്തരം വാചകമടികള്‍ നടത്തുന്നതെന്നും അവര്‍ പറയുന്നു.

Scroll To Top