Sunday December 04, 2016
Latest Updates

സുപ്രീം കോടതിയുടെ കനിവ് ഒരു ദിവസത്തേയ്ക്ക് കൂടി , കേരളത്തിലെ 292 ബാറുകള്‍ പൂട്ടാനുള്ള കേസ് നാളെ പരിഗണിയ്ക്കും 

സുപ്രീം കോടതിയുടെ കനിവ് ഒരു ദിവസത്തേയ്ക്ക് കൂടി , കേരളത്തിലെ 292 ബാറുകള്‍ പൂട്ടാനുള്ള കേസ് നാളെ പരിഗണിയ്ക്കും 

ന്യൂഡല്‍ഹി: തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള അവസാന തീയതി നാളെ. നാളെ കേസ് പരിഗണിക്കുമ്പോള്‍ ,അനുവാദം കിട്ടിയില്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 292 ബാറുകള്‍ക്ക് പൂട്ടുവീഴും. 

ഇന്ന് തന്നെ കേസ് പരിഗണിയ്ക്കുമെന്ന ബാറുടമകളുടെ പ്രതീക്ഷയില്‍ പക്ഷെ തീരുമാനം ഉണ്ടായില്ല.കോടതി കേസ് വിശദമായി പരിഗണിയ്ക്കുവാന്‍ നാളത്തേയ്ക്ക് മാറ്റി.

അതേസമയം, നക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ അനുവദിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. . കേസ് നാളെ പരിഗണിക്കുമെന്നും അതുവരെ ബാറുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നും ജസ്റ്രീസ് അനില്‍ ആര്‍.ദവെ പ്രത്യേകം നിര്‍ദ്ദേശിച്ചു. 

സംസ്ഥാനത്ത് ആകെ 730 ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 418 ബാറുകള്‍ കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ അടച്ചിരുന്നു. ഇനി 292 ബാറുകളാണ് പൂട്ടാനുള്ളത്. ബാറുകള്‍ അടയ്ക്കാന്‍ പറഞ്ഞിരുന്ന സമയ പരിധി നാളെ വൈകിട്ടോടെ അവസാനിക്കുകയാണ്. ഇതോടെ ഇനി പഞ്ചനക്ഷത്ര സൌകര്യമുള്ള 20 ബാറുകള്‍ മാത്രമാകും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക.

ബാറുകള്‍ നാളെ രാത്രി 11 ന് തന്നെ അടച്ചുപൂട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 14 ജില്ലകളിലെയും ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.. ബാര്‍ ബോര്‍ഡുകള്‍ നാളെ രാത്രി 11 ന് തന്നെ എടുത്തുമാറ്റണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. 

കോടതി തീരുമാനം എതിരായാല്‍ ബാറുകളില്‍ ബാക്കി വരുന്ന മദ്യംപിറ്റേന്ന് തന്നെ എക്‌സൈസ് വകുപ്പ് തിരിച്ചെടുക്കും. ബാറുകള്‍ക്ക് ഹോട്ടലായി പ്രവര്‍ത്തിക്കാന്‍ നിയന്ത്രണങ്ങളുണ്ടാവില്ല. 

അതേസമയം ബാറുകള്‍ പൂട്ടാനുള്ള തീരുമാനം സ്റ്റേ ചെയ്യരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് ബാറുടമകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെ ഹരജി തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ബാറുകള്‍ പൂട്ടരുതെന്നാണ് ബാറുടമകളുടെ ആവശ്യം

കേരള ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ഗ്രാന്‍ഡ് റസിഡന്‍സി, ഹോട്ടല്‍ റിവര്‍ റിട്രീറ്റ്, ഹോട്ടല്‍ അമൃതാ റസിഡന്‍സി, ഹോട്ടല്‍ എയര്‍ലിങ്ക് കാസില്‍ തുടങ്ങിയ ബാറുടമകള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 

Scroll To Top