Saturday December 10, 2016
Latest Updates

സുനില്‍ ഗാവസ്‌ക്കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു

സുനില്‍ ഗാവസ്‌ക്കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ സുനില്‍ ഗാവസ്‌ക്കറും സുഹൃത്തുക്കളും കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ലണ്ടനില്‍ നിന്നും മാഞ്ചസ്റ്ററിലേയ്ക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ക്രിക്കറ്റ് കമന്റേറ്റര്‍ മാര്‍ക് നിക്കോളസും സുഹൃത്ത് ചന്ദ്രോസ് പട്ടേലുമാണ് ഗാവസ്‌ക്കര്‍ക്കൊപ്പമുണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ഗാവസ്‌ക്കര്‍. ഇദേഹം ഇരുന്ന ഭാഗത്തുതന്നെയാണ് എതിരെ വന്ന വാഹനം ഇടിച്ചതെങ്കിലും പരുക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. 

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ കമന്ററിക്കാണ് സുനില്‍ ഗാവസ്‌ക്കര്‍ ഇംഗ്ലണ്ടിലെത്തിയത്.

Scroll To Top