Sunday December 04, 2016
Latest Updates

സുനന്ദ പുഷ്‌ക്കറിന് ക്ഷതമേറ്റതിന്റെ പാടുകള്‍ ‍; പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

സുനന്ദ പുഷ്‌ക്കറിന് ക്ഷതമേറ്റതിന്റെ പാടുകള്‍ ‍; പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. സുനന്ദയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ സ്വകാര്യത മാനിച്ച് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ ബലം പ്രയോഗിച്ച് വിഷം കൊടുത്തതാണോ എന്നും സംശയം ഉയരുന്നു.

വിഷാദരോഗത്തിനുള്ള അമിതമായ മരുന്ന് ഉപയോഗിച്ചതാകാം മരണ കാരണമെന്നാണ് ആദ്യം സംശയിക്കപ്പെട്ടിരുന്നത്. വിഷാദ രോഗത്തിനുള്ള ആല്‍പ്രാക്‌സ് മരണം നടന്ന ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഗുളികയുടെ അംശം ശരീരത്തില്‍ കണ്ടെത്താനായിട്ടില്ല. മരണം സംബന്ധിച്ച് പരസ്പ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് സാധ്യത തെളിയുന്നത്.

സുനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുനന്ദയുടെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഏതായാലും മോഡിയെ പുകഴ്ത്തിയെന്ന വിവാദത്തിനു പിന്നാലെ സുനന്ദ പുഷ്‌ക്കറിന്റെ മരണവും ശശി തരൂരിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്.

Scroll To Top