Friday December 09, 2016
Latest Updates

സുനന്ദ പുഷ്‌ക്കറിന്റെ മരണം ആകസ്മികമെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഇന്‍വസ്റ്റിഗേറ്റര്‍

സുനന്ദ പുഷ്‌ക്കറിന്റെ മരണം ആകസ്മികമെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഇന്‍വസ്റ്റിഗേറ്റര്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം ആകസ്മികമെന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത ഫോറന്‍സിക് വിദഗ്ദനും പദ്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ഡോ. പി. ചന്ദ്രശേഖരന്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഇന്‍വസ്റ്റിഗേറ്ററായിരുന്നു ഡോ. ചന്ദ്രശേഖരന്‍.

സുനന്ദയുടെ ശരീരത്തില്‍ ഈതൈല്‍ ആള്‍ക്കഹോള്‍, കഫൈന്‍, വേദന സംഹാരിയായ അസറ്റമിനോഫെന്‍, കോട്ടിനൈന്‍ എന്നിവയാണ് കണ്ടെത്തിയത് . ഇവയില്‍ കോട്ടിനിന്‍ സിഗരറ്റിലുള്ളതാണ് കണ്ടെത്തിയത്. മരണത്തിനു മുമ്പ് സുനന്ദ മദ്യപിച്ചിരുന്നതായും സിഗരറ്റ് വലിച്ചിരുന്നതായും വേദനസംഹാരി കഴിച്ചതായും ഇതില്‍ നിന്ന് വ്യകതമാണെന്ന് അദ്ദേഹം വാദിക്കുന്നു. മദ്യത്തിനൊപ്പം അസറ്റമിനോഫെന്‍ ഉള്ളില്‍ ചെന്നത് മരണത്തിനിടയാക്കിയിരിക്കാമെന്നാണ് ഡോ. ചന്ദ്രശേഖരന്റെ നിഗമനം. അസറ്റമിനോഫെന്‍ സാധാരണ500 മില്ലിഗ്രാമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ മദ്യപിച്ചതിന് ശേഷം ഇത് കൂടിയ അളവില്‍ അകത്ത് ചെന്നാല്‍ മരണം സംഭവിക്കും. ഇങ്ങനെയായിരിക്കാം സുനന്ദയുടെ മരണം സംഭവിച്ചതെന്നു ഡോ. ചന്ദ്രശേഖരന്‍ പറയുന്നു. എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിച്ചു എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത് മെഡിക്കല്‍ എത്തിക്ക്‌സിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top