Monday December 05, 2016
Latest Updates

സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഡോക്ടര്‍

സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഡോക്ടര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്ര മന്ത്രിമാരായിരുന്ന ശശി തരൂരും ഗുലാം നബി ആസാദും ആവശ്യപ്പെട്ടതായി ഡോ. സുധീര്‍ ഗുപ്ത. ഇരുവരുടെയും സമ്മര്‍ദ്ദ ഫലമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സത്യം വെളിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും സുധീര്‍ ഗുപ്ത വെളിപ്പെടുത്തി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിഭാഗം തലവനാണ് ഡോ. സുധീര്‍ ഗുപ്ത.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനുമുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡോ.ഗുപ്തയുടെ വെളിപ്പെടുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്നതിനു തെളിവായി എയിംസ് ഡയറക്ടറും തരൂരും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളും സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സത്യം വെളിപ്പെടുത്തിക്കൊണ്ട് മുദ്ര വച്ച കവറില്‍ തന്റെ നിലപാട് സമര്‍പ്പിക്കാന്‍ ഡോ. ഗുപ്ത അനുമതി തേടിയിട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ജനുവരി 17 നാണ് ദില്ലിയിലെ ലീലാപാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Scroll To Top