Saturday December 03, 2016
Latest Updates

സുനന്ദ പുഷ്‌ക്കര്‍ മരിച്ച ദിവസം വ്യാജപാസ്‌പോര്‍ട്ടില്‍ ലീല പാലസില്‍ താമസിച്ച വിദേശികളെ തെരയുന്നു

സുനന്ദ പുഷ്‌ക്കര്‍ മരിച്ച ദിവസം വ്യാജപാസ്‌പോര്‍ട്ടില്‍ ലീല പാലസില്‍ താമസിച്ച വിദേശികളെ തെരയുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ അന്വേഷണം വിദേശത്തേക്കും. കഴിഞ്ഞ ജനുവരി 13 മുതല്‍ 18 വരെ ഡല്‍ഹി ലീല പാലസ് ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ താമസിച്ച മൂന്ന് വിദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംശയിക്കപ്പെടുന്ന വിദേശ പൗരന്മാരെ തേടി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിദേശത്തേക്കും അന്വേഷണം വ്യാപിക്കും. ദുബായ് കേന്ദ്രീകരിച്ച്ചാകും അന്വേഷണം. സുനന്ദ പുഷ്‌ക്കാര്‍ മറിച്ച് കിടന്ന മുറി ഈയിടെ വീണ്ടും തുറന്നു പരിശോധിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഡല്‍ഹി പോലീസ് ഹോട്ടലിലെ രജിസ്റ്ററും പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശികള്‍ താമസിച്ച വിവരം കണ്ടെത്തിയത്. ജനുവരി 17 നാണ് സുനന്ദ പുഷ്‌ക്കര്‍ മരിച്ചു കിടന്നത്. ഈ ദിവസങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശികള്‍ ഹോട്ടലില്‍ താമസിച്ചത് സംശയാസ്പദമാണെന്ന് അന്വേഷണ സംഘം കരുതുന്നു. ഈ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും യാത്ര ചെയ്ത വിദേശികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Scroll To Top