Sunday December 11, 2016
Latest Updates

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോര്‍ട്ട്

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമല്ലെന്ന് ഡല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്‌സ് മരുന്ന് സുനന്ദ അമിതമായി കഴിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇതാണ് മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്.

സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണത്തിന് കാരണമാകാവുന്നതല്ല. കൊലപാതകമാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മരണത്തെ കുറിച്ച് മറ്റ് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന ശശി തരൂരും ഗുലാംനബി ആസാദും പോസ്റ്റ്‌മോര്‍ട്ടം തിരുത്താന്‍ ആവശ്യപ്പെട്ടതായി ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍വിവാദമായിരുന്നു.

Scroll To Top