Monday December 05, 2016
Latest Updates

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകം; ഗൂഡാലോചനയ്ക്ക് പിന്നില്‍ റോബര്‍ട്ട് വദ്ര : സുബ്രമണ്യന്‍ സ്വാമി

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകം; ഗൂഡാലോചനയ്ക്ക് പിന്നില്‍ റോബര്‍ട്ട് വദ്ര : സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ സുനന്ദയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് സുനന്ദയുടെ മരണമെന്നും പ്രൊഫഷനല്‍ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു. കൊലപാതക ഗൂഡാലോചനയ്ക്ക് പിന്നില്‍ റോബര്‍ട്ട് വദ്രയാണെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു.

സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുബ്രമണ്യന്‍ സ്വാമി ആരോപണവുമായി രംഗത്ത് വന്നത്. ഐപിഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താന്‍ സുനന്ദ നിശ്ചയിച്ചതിന്റെ തലേന്നാണ് കൊല്ലപ്പെടുന്നത്. സുനന്ദയുടെ വെളിപ്പെടുത്തലിനെ കോണ്‍ഗ്രസിലെയും വ്യവസായ മേഖലയിലെയും പ്രമുഖര്‍ ഭയപ്പെട്ടിരുന്നതായും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. സുനന്ദയെ നിശബ്ദയാക്കേണ്ടത് ഇവരുടെ ആവശ്യമായിരുന്നു.

ആദ്യം മുതല്‍ തന്നെ സുനന്ദയുടെ മരണം കൊലപാതകമെന്ന നിലപാടില്‍ തന്നെയായിരുന്നു സുബ്രമണ്യന്‍ സ്വാമി. തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍ എന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

Scroll To Top