Monday December 05, 2016
Latest Updates

സുനന്ദയുടെ മുറിവുകള്‍ മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതെന്ന് എഫ്.ഐ.ആര്‍ ; മകനെ ചോദ്യം ചെയ്യും

സുനന്ദയുടെ മുറിവുകള്‍ മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതെന്ന് എഫ്.ഐ.ആര്‍ ; മകനെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ശിവ് മേനോനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യും. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടവരെയാണ് ചോദ്യം ചെയ്യുന്നത്. മരണസമയത്ത് സുനന്ദ താമസിച്ചിരുന്ന ദില്ലി ലീലാ പാലസ് ഹോട്ടലിലെ ജീവനക്കാര്‍ , സുനന്ദയുടെ സുഹൃത്ത് സഞ്ജയ് ദേവന്‍ , കുടുംബ സുഹൃത്ത് രാകേഷ് ശര്‍മ്മ എന്നിവരെയും ചോദ്യം ചെയ്യും.

ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ജനുവരി 17ന് സുനന്ദ പ്രതികരിക്കാതെ കിടന്നപ്പോള്‍ ഡോക്ടര്‍മാരെ വിളിക്കാന്‍ മാനേജരോട് സഞ്ജയ് ദേവനാണെന്നാണ് വിവരം. ഇയാള്‍ ഇകാര്യം നേരത്തെ സമ്മതിച്ചിരുന്നു. നാരായണ്‍ സിംഗിന് പുറമേ ബ്ജ്‌റംഗി, ത്രക്രു എന്നിവരെയും ചോദ്യം ചെയ്തു.

അതേസമയം സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മല്‍പിടുത്തത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്തുവന്നു. സുനന്ദയുടെ ശരീരത്തിലെ പതിനഞ്ചോളം മുറിവുകള്‍ മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതാണ് ഇത് മരണത്തിന് 12 മണിക്കൂര്‍ മുതല്‍ നാല് ദിവസം മുമ്പ് വരെ സംഭവിച്ചതാകാമെന്നും ഇവ മരണകാരണമായ മുറിവുകളല്ലെന്നും എഫ്.ഐ.ആര്‍ പറയുന്നു.

മരണവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നാല് ദിവസത്തിനകം പുറത്ത് വിടുമെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട വിവാദം ചൂട് കത്തിക്കയറുന്നതിനിടെ തരൂര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Scroll To Top