Wednesday December 07, 2016
Latest Updates

സുനന്ദയുടെ മരണം :ശശി തരൂരിന് നോട്ടിസ് നല്‍കി 

സുനന്ദയുടെ മരണം :ശശി തരൂരിന് നോട്ടിസ് നല്‍കി 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ തിരുവനന്തപുരം എം.പി ശശിതരൂരിനെ ഉടന്‍ ചോദ്യംചെയ്യും.ഇത് സംബന്ധിച്ച നോട്ടിസ് ശശി തരൂരിന് നോട്ടിസ് നല്‍കി.ഇപ്പോള്‍ ബാംഗ്ലൂരിലുള്ള തരൂര്‍ ഡല്‍ഹിയില്‍ എത്തിയാലുടന്‍ ചോദ്യംചെയ്യലിന് വിളിപ്പിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

ചോദ്യംചെയ്യലിന് എപ്പോള്‍ വേണമെങ്കിലും എത്താമെന്ന് കേസന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാമൈന്നും തരൂര്‍ നേരത്തെതന്നെ പൊലീസിന് ഉറപ്പുകൊടുത്തിട്ടുണ്ട്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് എയര്‍ഇന്ത്യ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. മരണത്തിനു തൊട്ടുമുന്‍പ് തിരുവനന്തപുരത്തുനിന്ന് തരൂരും ഭാര്യയും എയര്‍ ഇന്ത്യാവിമാനത്തിലാണ് ഡല്‍ഹിക്ക് പോയത്. വിമാനത്തില്‍ ഏറെനേരം ഇരുവരും വഴക്കടിച്ചിരുന്നു. ഇത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. അന്നത്തെ വഴക്ക് മുന്‍നിര്‍ത്തിയാണ് എയര്‍ഇന്ത്യാ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തത്.

സുനന്ദയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ തരൂരിന്റെ നീക്കങ്ങളും യാത്രകളും ഫോണ്‍കോളുകളും വിശദമായി പരിശോധിക്കുകയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തരൂരിനെ ചോദ്യംചെയ്യുക.

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ഗുപ്തയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന മുന്‍പരാമര്‍ശം ഡോ.സുധീര്‍ഗുപ്ത ആവര്‍ത്തിച്ചു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ടീമിനെ പ്രകീര്‍ത്തിച്ച തരൂരിന്റെ നടപടിക്ക് കോണ്‍ഗ്രസിന്റെ നിശിത വിമര്‍ശനം. ഉത്തരവാദിത്വമുള്ള ഒരു നേതാവില്‍ നിന്ന് വരാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമായി പോയി അതെന്ന് തരൂര്‍ പറയുന്നതെന്തിനും പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ പറഞ്ഞു.

Scroll To Top