Wednesday December 07, 2016
Latest Updates

സുനന്ദയുടെ മരണം റോബര്‍ട്ട് വദ്രയ്ക്കും പങ്കെന്ന് സുബ്രമണ്യന്‍ സ്വാമി

സുനന്ദയുടെ മരണം റോബര്‍ട്ട് വദ്രയ്ക്കും പങ്കെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകത്തില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കും പങ്കെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. കേസുമായി ബന്ധപ്പെട്ട് വദ്രയുടെ പേര് ഉടന്‍ പുറത്തുവരും. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ പുറത്തുവരാതിരിക്കാനാണ് സുനന്ദയെ വധിച്ചത്. ഐപിഎല്‍ ഇടപാടുകളെക്കുറിച്ചാണ് സുനന്ദ വെളിപ്പെടുത്താനിരുന്നതെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. സുനന്ദയ്ക്ക് ദുബായില്‍ വീട് ഉണ്ടായിരുന്നതിനാല്‍ ഐപിഎല്‍ പണം അവരുടെതെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.

താന്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയുമെന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. കഴിഞ്ഞ ജനുവരി 17 ന് രാത്രി 8.30 ഓടെയാണ് ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വൈകുന്നേരം 4.30 ന് തന്നെ ശശി തരൂര്‍ മരണ വിവരം അറിഞ്ഞിരുന്നതായി സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു. തരൂരിന്റെ സെക്രട്ടറിയുടെ ഫോണ്‍ കോള്‍ ഇതിന് തെളിവാണ്. മരണ വിവരം അറിഞ്ഞ തരൂര്‍ ഇക്കാര്യം ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു.

അതേസമയം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂര്‍ എംപിക്ക് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് തരൂരിനെ ചോദ്യം ചെയ്യുക.

Scroll To Top