Sunday December 04, 2016
Latest Updates

സുനന്ദയുടെ മരണം: തരൂരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടും

സുനന്ദയുടെ മരണം: തരൂരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടും

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്‍െ്‌റ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസ് തരൂരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു. ശശി തരൂരിന് ഡല്‍ഹി പോലീസ് ഇത് സംബന്ധിച്ച നോട്ടീസ് അയച്ചു. നോട്ടീസിനു എത്രയും വേഗത്തില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. നേരത്തെയും തരൂരില്‍ നിന്ന് പോലീസ് വിശദീകരണം ആരാഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത മരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് നിഗമനം. പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് സുനന്ദ പുഷ്‌ക്കര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

Scroll To Top