Wednesday December 07, 2016
Latest Updates

സുനന്ദയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് സുബ്രമണ്യം സ്വാമി :തെളിവുകള്‍ ശശി തരൂരിന് എതിരായേക്കും

സുനന്ദയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് സുബ്രമണ്യം സ്വാമി :തെളിവുകള്‍ ശശി തരൂരിന് എതിരായേക്കും

ന്യൂ ഡല്‍ഹി: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യംസ്വാമി രംഗത്ത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വാതുവെപ്പില്‍ സംശയിക്കപ്പെടുന്ന ദുബായിലെ വാതുവെപ്പ് സിന്‍ഡിക്കേറ്റിനെ കുറിച്ച് സുനന്ദക്ക് അറിയാമായിരുന്നെന്നും രാഷ്ട്രീയക്കാര്‍കൂടി പങ്കാളികളായ വാതുവെപ്പിനെ കുറിച്ച് അവര്‍ വെളിപ്പെടുത്താനിരിക്കെയാണ് പെട്ടെന്നുള്ള അസ്വാഭാവിക മരണമുണ്ടായതെന്നും സുബ്രഹ്മണ്യംസ്വാമി ഇന്ന് തന്റെ ട്വിറ്ററില്‍ കുറിച്ചു.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദേശ സുഹൃത്താണ് തന്നോട് ഈ വിവരം പറഞ്ഞതെന്ന് സുബ്രഹ്മണ്യംസ്വാമി ട്വീറ്റില്‍ പറയുന്നു. കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് എന്ന ഐ.പി.എല്‍ ടീം തുടങ്ങിയത് സുനന്ദയുടെ ശ്രമഫലമായായായിരുന്നു. ടീമിന്റെ ഉടമകളായ റെന്‍ഡെവ്യൂവില്‍ സുനന്ദയ്ക്ക് വിയര്‍പ്പോഹരി ലഭിച്ചത് വലിയ വിവാദമായതിനെത്തുടര്‍ന്ന് ശശി തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരെ വന്നിരുന്നു. എങ്കിലും, ക്രിക്കറ്റ് ലോകവും ദുബായിലെ വ്യവസായ ലോകത്തെ ഉന്നതരുമായി വളരെ അടുത്ത ബന്ധമായിരുന്നു സുനന്ദയ്ക്ക് ഉണ്ടായിരുന്നത്.
ഈയിടെ ശശി തരൂരും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരൂരും തമ്മിലുള്ള ബന്ധം പുറത്ത് വന്ന് തരൂരും സുനന്ദയും പിണങ്ങി നില്‍ക്കെതനിക്ക് മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കളായ ചില മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ശശി തരൂരും സുനന്ദയും സംയുക്തമായി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ദിവസം രാത്രി സുനന്ദ തന്നെ വിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പല കാര്യങ്ങളും പറഞ്ഞിരുന്നതായി മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുനന്ദ തന്നോടു പറഞ്ഞ കാര്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നളിനി സിങ് പറഞ്ഞിരുന്നു.
ന്യൂ ഡല്‍ഹി: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വാതുവെപ്പില്‍ സംശയിക്കപ്പെടുന്ന ദുബായിലെ വാതുവെപ്പ് സിന്‍ഡിക്കേറ്റിനെ കുറിച്ച് സുനന്ദക്ക് അറിയാമായിരുന്നെന്നും രാഷ്ട്രീയക്കാര്‍കൂടി പങ്കാളികളായ വാതുവെപ്പിനെ കുറിച്ച് അവര്‍ വെളിപ്പെടുത്താനിരിക്കെയാണ് പെട്ടെന്നുള്ള അസ്വാഭാവിക മരണമുണ്ടായതെന്നും സുബ്രഹ്മണ്യം ഇന്ന് തന്റെ ട്വിറ്ററില്‍ കുറിച്ചു.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദേശ സുഹൃത്താണ് തന്നോട് ഈ വിവരം പറഞ്ഞതെന്ന് സുബ്രഹ്മണ്യം ട്വീറ്റില്‍ പറയുന്നു. കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് എന്ന ഐ.പി.എല്‍ ടീം തുടങ്ങിയത് സുനന്ദയുടെ ശ്രമഫലമായായായിരുന്നു. ടീമിന്റെ ഉടമകളായ റെന്‍ഡെവ്യൂവില്‍ സുനന്ദയ്ക്ക് വിയര്‍പ്പോഹരി ലഭിച്ചത് വലിയ വിവാദമായതിനെത്തുടര്‍ന്ന് ശശി തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരെ വന്നിരുന്നു. എങ്കിലും, ക്രിക്കറ്റ് ലോകവും ദുബായിലെ വ്യവസായ ലോകത്തെ ഉന്നതരുമായി വളരെ അടുത്ത ബന്ധമായിരുന്നു സുനന്ദയ്ക്ക് ഉണ്ടായിരുന്നത്.

ഈയിടെ ശശി തരൂരും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരൂരും തമ്മിലുള്ള ബന്ധം പുറത്ത് വന്ന് തരൂരും സുനന്ദയും പിണങ്ങി നില്‍ക്കെതനിക്ക് മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കളായ ചില മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ശശി തരൂരും സുനന്ദയും സംയുക്തമായി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ദിവസം രാത്രി സുനന്ദ തന്നെ വിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പല കാര്യങ്ങളും പറഞ്ഞിരുന്നതായി മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുനന്ദ തന്നോടു പറഞ്ഞ കാര്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നളിനി സിങ് പറഞ്ഞിരുന്നു.
എന്തായാലും സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ശശി തരൂര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.

Scroll To Top