Sunday December 04, 2016
Latest Updates

സുധീരന്‍ അനുവദിച്ച തട്ടുകട യൂത്ത് കോണ്‍ഗ്രസ് അടിച്ചു തകര്‍ത്തു

സുധീരന്‍ അനുവദിച്ച തട്ടുകട യൂത്ത് കോണ്‍ഗ്രസ് അടിച്ചു തകര്‍ത്തു

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ സുധീരന്‍ വക തട്ടുകട യൂത്ത് കോണ്‍ഗ്രസുകാര്‍ അടിച്ച് തകര്‍ത്തു. ബാര്‍ പൂട്ടിയത്തില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂരിലെ വെട്ടൂര്‍ ബാറിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട ബഹു. സുധീരന്‍ അനുവദിച്ച് തന്ന തട്ടുകട എന്ന ബോര്‍ഡ് മാധ്യമ വാര്‍ത്ത ആയിരുന്നു. ഈ ബോര്‍ഡാണ് യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഈ ബാര്‍ ഹോട്ടലിലേക്ക് 30 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി തട്ടുകട അടിച്ച് തകര്‍ക്കുകയായിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ അക്രമം. ബാനര്‍ വലിച്ച് കീറിയ പ്രവര്‍ത്തകര്‍ ഹോട്ടലിലെ സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തു. ലൈസന്‍സ് പുതുക്കി നല്‍കാഞ്ഞതിനെ തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ പൂട്ടിപ്പോയ 418 ബാറുകളില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ ബാര്‍ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞ ദിവസമാണ് നാടാന്‍ തട്ടുകടയായി മാറിയത്. 33 ലക്ഷം രൂപയുടെ മദ്യം ഈ ബാറില്‍ കെട്ടിക്കിടക്കുകയാണ്.

Scroll To Top