Wednesday December 07, 2016
Latest Updates

സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷ പഠിച്ചതെന്തിനാണ് ?

സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷ പഠിച്ചതെന്തിനാണ് ?

ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷയില്‍ സംസാരിച്ച് ശ്രോതാക്കളെ കയ്യിലെടുത്തു.ലോകത്തില്‍ ഏറ്റവും അധികം പേര്‍ സംസാരിക്കുന്ന ചൈനീസ് ഭാഷ താന്‍ പഠിച്ചത് വ്യപാരലക്ഷ്യങ്ങള്‍ ഒന്നും കണ്ടു കൊണ്ടല്ലെന്ന് സുക്കര്‍ബര്‍ഗ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിരൂപകരും,എന്തിന് ആരാധകര്‍ പോലും അത് വിശ്വസിക്കുന്നില്ല

ബീജിംഗിലെ സിങ്വഹ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോടാണ് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് ചൈനീസ് ഭാഷയായ മന്ദാരിനില്‍ സംസാരിച്ചത്. ലോകത്ത് പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷകളില്‍ ഒന്നായി അറിയപ്പെടുന്ന മന്ദാരിനില്‍ അത്യാവശ്യം ഒഴുക്കോടെ അര മണിക്കൂറോളം സുക്കര്‍ബര്‍ഗ് അനായാസമായി സംസാരിച്ചു. കഴിഞ്ഞ ദിവസമാണ് സുക്കര്‍ബര്‍ഗ് താന്‍ ചൈനീസ് സംസാരിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

അര മണിക്കൂര്‍ വീഡിയോയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിന്റെ ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ പോസ്റ്റ് ചെയ്തത്. തങ്ങളുടെ ഓരോ ചോദ്യത്തിനും ചൈനീസ് ഭാഷയില്‍ തന്നെയുള്ള സുക്കര്‍ ബര്‍ഗിന്റെ മറുപടി സദസില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ചൈനീസ് ഭാഷ പഠിച്ചതിലൂടെ തന്റെ ഭാര്യയുടെ ചൈനീസ് ഭാഷ മാത്രം സംസാരിക്കാന്‍ അറിയുന്ന മുത്തശിയുമായും തനിക്ക് സംസാരിക്കാന്‍ സാധിക്കുമെന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞു.

Scroll To Top