Thursday December 08, 2016
Latest Updates

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയത് പഠിച്ച ശേഷമെന്ന് ഋഷിരാജ് സിംഗ്

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയത് പഠിച്ച ശേഷമെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം: കാറുകളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കുന്നത് നിലവിലെ അവസ്ഥ പഠിച്ച ശേഷമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് മന്ത്രി റദ്ദാക്കിയത്തില്‍ പ്രതിഷേധിച്ചല്ല അവധിയില്‍ പ്രവേശിച്ചതെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

അവധിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങി എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് മന്ത്രി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഋഷിരാജ് സിംഗ് അവധിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി ഉത്തരവ് പിന്‍വലിച്ചത്. ഈ വിവാദത്തില്‍ ഇത് ആദ്യമായാണ് ഋഷിരാജ് സിംഗ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുന്നത്.

Scroll To Top