Thursday December 08, 2016
Latest Updates

സീറ്റ് ബെല്‍റ്റ് ഉത്തരവിന് മന്ത്രിയുടെ വേഗപ്പൂട്ട്: ഋഷിരാജ് സിംഗ് പ്രതിഷേധിച്ച് സ്ഥാനമൊഴിയുന്നു

സീറ്റ് ബെല്‍റ്റ് ഉത്തരവിന് മന്ത്രിയുടെ വേഗപ്പൂട്ട്: ഋഷിരാജ് സിംഗ് പ്രതിഷേധിച്ച് സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കാറില്‍ പിന്‍സീറ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റദ്ദാക്കിയത്തില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നത്.

ഇതിന് മുന്നോടിയായി അവധിയിലായിരുന്ന ഋഷിരാജ് സിംഗ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി. നിയമം നടപ്പിലാക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ നിലപാട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം രാജി വച്ച് കേന്ദ്ര സര്‍വീസിലേക്ക് തന്നെ മടങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഇന്നലെയാണ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് റദ്ദാക്കിയത്. നിയമസഭയില്‍ ശിവദാസന്‍ നായര്‍ എംഎല്‍എ ഉന്നയിച്ച ഒരു സബ്മിഷന് മറുപടിയാണ് മന്ത്രി സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയത്.

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായത്. ഇതേതുടര്‍ന്നാണ് ഋഷിരാജ് സിംഗ് സ്ഥാനമൊഴിയാന്‍ നീക്കം തുടങ്ങിയത്.

Scroll To Top