Thursday December 08, 2016
Latest Updates

സീറോ മലബാര്‍ സഭ ആരാധനാക്രമം ലളിതമാക്കുന്നു :കൊച്ചിയില്‍ പ്രവാസികള്‍ക്കായി ഓഫിസ് കേന്ദ്രം തുറക്കും

സീറോ മലബാര്‍ സഭ ആരാധനാക്രമം ലളിതമാക്കുന്നു :കൊച്ചിയില്‍ പ്രവാസികള്‍ക്കായി ഓഫിസ് കേന്ദ്രം തുറക്കും

കൊച്ചി : സീറോമലബാര്‍ സഭയുടെ ആരാധനാ ക്രമം ലളിതവല്‍ക്കരിക്കാന്‍ സീറോ മലബാര്‍ സിനഡ് തീരുമാനിച്ചു. അല്‍മായര്‍ക്ക് കൂടുതല്‍ പങ്കാളിത്വവും അനുഭവവും ലഭിക്കുന്ന വിധം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ലളിതമാക്കാനാണ് സിനഡിന്റെ തീരുമാനം.

കൊച്ചിയില്‍ ചേര്‍ന്ന എപ്പിസ്‌കോപല്‍ സിനഡ് ആണ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത്. സിനഡ് ശനിയാഴ്ച്ച കൊച്ചിയില്‍ സമാപിച്ചിരുന്നു.

മറുനാട്ടില്‍ താമസിക്കുന്ന സഭാ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സജീവമാകുന്നതിനും കൊച്ചിയില്‍ ഒരു പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ സഭാ സിനഡ് തീരുമാനിച്ചു .

പ്രവാസികള്‍ക്കായി രൂപീകരിച്ച കമ്മീഷന്റെ അഭ്യര്‍ഥനയെ പരിഗണിച്ചു കൊണ്ടാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് ഇതിന് അംഗീകാരം നല്‍കിയത്

2013ല്‍ ചേര്‍ന്ന പ്രവാസികളുടെ ആഗോളസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറില്‍ അധികം പേരാണ് പങ്കെടുത്തത്. പ്രവാസികളുടെ ആരാധനാ സൗകര്യങ്ങള്‍ സംബന്ധിച്ച വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിനും ,വിശ്വാസ ജീവിതത്തില്‍ മാര്‍ഗ നിര്‍ദേശം ഒരുക്കുന്നതിനും ഉയര്‍ന്ന മുന്‍ഗണനയാണ് സഭയ്ക്കുള്ളതെന്ന് സിനഡ് വ്യക്തമാക്കി

syസഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡില്‍ 47 ബിഷപ്പുമാര്‍ പങ്കെടുത്തു. ഈ വര്‍ഷം മഴ ദുരന്തം വിതച്ച സ്ഥലങ്ങളില്‍ തങ്ങള്‍ക്ക് കഴിയാവുന്ന വിധം സഹായങ്ങള്‍ എത്തിച്ച് കൊടുക്കാനും സിനഡ് തീരുമാനിച്ചിട്ടുണ്ട്.

Scroll To Top