Thursday December 08, 2016
Latest Updates

സീറോ മലബാര്‍ സഭാ ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 28 ന് 

സീറോ മലബാര്‍ സഭാ ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 28 ന് 

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോല്‍സവത്തിന് അരങ്ങൊരുങ്ങുന്നു. 2014 സെപ്റ്റംബര്‍ 28 ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ 7.00 വരെയാണ് ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം നടത്തപ്പെടുക.ബൂമൗണ്ട് ആര്‍ട്ടൈന്‍ ഹാളിലാണ് ബൈബിള്‍ കലോല്‍സവത്തിന് വേദിയൊരുങ്ങുക. 

ഡബ്ലിന്‍ സിറോ മലബാര്‍ സഭക്ക് ഡബ്ലിനില്‍ 9 സെന്ററുകളാണ് ഉള്ളത്., ഈ ഒന്‍പത് സെന്ററുകളെയും ഉള്‍പെടുത്തികൊണ്ടുള്ള ബൈബിള്‍ കലാവിരുന്നാണ് ബൈബിള്‍ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിനും 20 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ നല്കിയിരിക്കുന്നത്.100 കുടുംബങ്ങളില്‍ കൂടുതലുള്ള മാസ്സ് സെന്ററുകള്‍ക്ക് ആവശ്യമെങ്കില്‍ 30 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വളര്‍ന്നു വരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്‍ട്ട് , ലീവിംഗ് സെര്‍ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍ ആദരിക്കുന്നതാണ്. 

ലിവിങ്ങ് സെര്‍ട്ടില്‍ 500 അതിനുമുകളില്‍ പോയിന്റ്‌സും , ജൂനിയര്‍ സെര്‍ട് ഹയര്‍ ഗ്രയ്ഡില്‍ 5 അതിനു മുകളില്‍ എ പ്ലസ് നേടിയതുമായ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സീല്‍ ചെയ്ത കവറില്‍ പോസ്റ്റിലോ, കൈവശമായോ സിറോ മലബാര്‍ ചാപ്ലൈന്‌സ്‌നെ ഏല്‍പ്പിക്കേണ്ടതാണ്.

ബൈബിള്‍ കലോല്‍സവത്തിലും പങ്കുചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപ്പെടാനും ദൈവാക്യത്തില്‍ ഒന്നു ചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 28 ന് ബുമൊണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top