Friday December 09, 2016
Latest Updates

സീതയ്ക്ക് ഡബ്ലിന്‍ നഗരത്തില്‍ അന്ത്യവിശ്രമം

സീതയ്ക്ക് ഡബ്ലിന്‍ നഗരത്തില്‍ അന്ത്യവിശ്രമം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മരണമടഞ്ഞ അമേരിക്കന്‍ മലയാളി യുവതി സീത തോമസിന്റെ മൃതദേഹം ഇന്നലെ ഫിംഗ്ലസ് റോഡിലെ ഗ്ലസ്‌നെവിന്‍ സിമിത്തേരിയില്‍ സംസ്‌കരിച്ചു . അപകടത്തെ തുടര്‍ന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ഛിന്നഭിന്നമായി പോയതിനെ തുടര്‍ന്ന് ഡബ്ലിനില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ അറിയിച്ചത് .ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയ്ക്കാണ് സംസ്‌കാരം നടത്തിയത് .മൃതദേഹം ദഹിപ്പിക്കുകയാണുണ്ടായത് .

മൃതസംസ്‌കാര വിവരം ഗ്ലസ്‌നെവിന്‍ സിമിത്തേരിയുടെ ഫ്യൂണറല്‍ നോട്ടിസ് ബോര്‍ഡിലും ,വെബ്‌സൈറ്റിലും ചൊവ്വാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ചിരുന്നു .സീതയുടെ കുടുംബാംഗങ്ങളും ഏതാനം അടുത്ത ബന്ധുക്കളും സംസ്‌കാര കര്‍മത്തില്‍ പങ്കെടുത്തു .

വാഹനാപകടത്തെ തുടര്‍ന്ന് ചിന്നഭിന്നമായി പോയതിനെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ തന്നെ സംസ്‌കാരം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതര്‍ ആയതെന്നു സീതയുടെ മാതാവ് ജമിനി തോമസ് അമേരിക്കയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു .

സീതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച ഏവര്‍ക്കും പിതാവ് മനോഹര്‍ തോമസ് നന്ദി അറിയിച്ചു

Scroll To Top