Friday December 09, 2016
Latest Updates

സീകോമില്‍ എന്‍ആര്‍ഐകള്‍ക്ക് കൂടുതല്‍ നിക്ഷേപമാകാമെന്ന് ആര്‍ബിഐ

സീകോമില്‍ എന്‍ആര്‍ഐകള്‍ക്ക് കൂടുതല്‍ നിക്ഷേപമാകാമെന്ന് ആര്‍ബിഐ

മുംബൈ: സീകോം ഇലക്ട്രോണിക് സെക്യൂരിറ്റിയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപമാവാമെന്ന് ആര്‍ബിഐ. സികോം ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജരായവര്‍ക്കും (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) ഗണത്തിലുള്ളവരുടെ നിക്ഷേപ പരിധി 24 ശതമാനമായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി.

പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമിന് (പിഐഎസ്) കീഴിലാണ് പുതിയ നടപടി. ഇതോടെ സീകോമില്‍ പ്രാഥമിക വിപണി വഴിയും സ്റ്റോക് എക്‌സ്‌ചേഞ്ച് മുഖേനെയും എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് കൂടുതല്‍ ഓഹരികള്‍ വാങ്ങാം.

എഫ്‌ഐഐ, എന്‍ആര്‍ഐ, പിഐഒ ഗണത്തില്‍പ്പെടുന്ന പ്രവാസികളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലേക്കുണ്ടാകുന്ന നിക്ഷേപത്തിന്റെ ഒഴുക്ക് ആര്‍ബിഐ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ട്. ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമെ ഇന്ത്യന്‍ കമ്പനികളില്‍ ഇവര്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളു. എല്ലാ മേഖലകളിലും എഫ്ഡിഐ നടപ്പാക്കാത്തത് കൊണ്ടാണ് നിക്ഷേപം ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുന്നത്.

Scroll To Top