Tuesday December 06, 2016
Latest Updates

സി.പി.ഐ യില്‍ പ്രതിസന്ധി രൂക്ഷം; സെക്രട്ടറി പന്ന്യനെതിരെ നേതാക്കള്‍

സി.പി.ഐ യില്‍ പ്രതിസന്ധി രൂക്ഷം; സെക്രട്ടറി പന്ന്യനെതിരെ നേതാക്കള്‍

തിരുവനന്തപുരം: സി.പി.ഐയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ പരസ്യ പ്രസ്താവനയുമായി നേതാക്കള്‍ രംഗത്ത് എത്തി. തിരുവനന്തപുരം ലോക് സഭ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികളാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്. 

പാര്‍ട്ടി നേതൃത്വത്തിനും അന്വേഷണ കമ്മീഷനുമെതിരെ അച്ചടക്ക നടപടിക്ക് വിധേയരായ വെഞ്ഞാറമൂട് ശശിയും പി. രാമചന്ദ്രന്‍ നായരുമാണ് പരസ്യമായി രംഗത്ത് വന്നത്. ശശി നേതൃത്വത്തിനും സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 

രണ്ട് മുഖമുള്ള നടനെന്നാണ് പന്ന്യനെ ശശി വിശേഷിപ്പിച്ചത്. തിരുവനന്തപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബെനറ്റ് എബ്രഹാമിന്റെ കൈയില്‍ നിന്ന് 1.87 കോടി രൂപ കൈപ്പറ്റിയതായി വെഞ്ഞാറമൂട് ശശി വെളിപ്പെടുത്തി. കള്ളന്‍ ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്. സ്ഥാനാര്‍ത്ഥിയില്‍ നിന്ന് കൈപ്പറ്റിയ തുക അടക്കമുള്ള കാര്യങ്ങള്‍ പന്ന്യന്‍ അറിയില്ലെന്നു പറയുന്നത് കളവാണ്. 

ഇത്രയധികം പരാജയപ്പെട്ട നേതൃത്വം പാര്‍ട്ടിക്ക് മുന്‍പ് ഉണ്ടായിട്ടില്ല. ജില്ല കമ്മറ്റി ഒരിക്കലും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ല. സ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന് ശശി പറഞ്ഞു. ബെനറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ബന്ധം പിടിച്ച പന്ന്യന്‍ രാജിവെയ്ക്കുകയാണ് രാഷ്ട്രിയ മര്യാദയെന്ന് ശശി തുറന്നടിച്ചു. ഒരു വിഭാഗത്തിന് കീഴ്‌പ്പെട്ടാണ് നേതൃത്വം തനിക്കെതിരെ നടപടിയെടുത്തതെന്ന് ജില്ലാ കൌണ്‍സിലേയ്ക്ക് തരം താഴ്ത്തപ്പെട്ട് പി.രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു.

Scroll To Top