Sunday December 11, 2016
Latest Updates

വിദ്യാര്‍ത്ഥികളെ വഴിയോരത്തിരുത്തി പഠിപ്പിച്ചതിന് അധ്യാപകന് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികളെ വഴിയോരത്തിരുത്തി പഠിപ്പിച്ചതിന് അധ്യാപകന് സസ്‌പെന്‍ഷന്‍

മുംബൈ: വിദ്യാര്‍ത്ഥികളെ പുറത്തിരുത്തി പഠിപ്പിക്കുന്നത് മനശ്ശാസ്ത്രപരമായ സമീപനമായാണ് പൊതുവെ വിലയിരുത്തപ്പെടാറ്. പക്ഷേ അത് പൊതുവഴിയിലാകുന്നത് ഇത്തിരി കടന്ന കൈയ്യു തന്നെയാണ് എന്ന നിലപാടാണ് മുംബൈ യൂണിവേഴ്‌സിറ്റിക്ക്. കാര്യം ഇങ്ങനെ, വിദ്യാര്‍ത്ഥികളെ വഴിയോരത്തിരുത്തി പഠിപ്പിച്ച അധ്യാപകനെ യൂനിവേഴ്‌സിറ്റി കാരണം പോലും ചോദിക്കാതെ സസ്‌പെന്റ് ചെയ്തു.
യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ ഡോ. നീരജിനാണ് ഈ ദുര്‍ഗതി. സസ്‌പെന്‍ഷന്‍ അറിയിക്കും മുമ്പ് തന്നോട് വിശദീകരണം തേടാന്‍ പോലും അധികൃതര്‍ സന്മനസ്സ് കാണിച്ചില്ലെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ കാരണമെന്തായാലും വിദ്യാര്‍ത്ഥികളെ നിലത്തിരുത്തിയത് ജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കി എന്നാണ് അധികൃതരുടെ ന്യായം. ധാര്‍മിക ദുരാചാരം, ദുര്‍നടപ്പ് എന്നീ കുറ്റങ്ങളാണ്അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്.
അധ്യാപകന്‍ യൂനിവേഴ്‌സിറ്റി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കക്ഷി ആരെ സമീപിച്ചാലും തങ്ങളുടെ ഭാഗം സ്ഥാപിക്കാന്‍ തയ്യാറാണ് തങ്ങളെന്ന ഉറച്ച നിലപാടിലാണ് അധികൃതര്‍

Scroll To Top