Wednesday December 07, 2016
Latest Updates

സി എസ് ഐ കോണ്‍ഗ്രിഗേഷന്റെ ക്രിസ്തുമസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 7 ന് ഡബ്ലിനില്‍

സി എസ് ഐ കോണ്‍ഗ്രിഗേഷന്റെ ക്രിസ്തുമസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 7 ന് ഡബ്ലിനില്‍

ഡബ്ലിന്‍ :ഡബ്ലിനിലെ സി എസ് ഐ കോണ്‍ഗ്രിഗേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്ആഘോഷ പരിപാടികള്‍ക്ക് ഡിസംബര്‍ 7 ന് ക്രിസ്തുമസ് കരോള്‍ സര്‍വീസോടെ തുടക്കമാവും.

ഡിസംബര്‍ 7 ശനിയാഴ്ച ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് ഡബ്ലിന്‍ 8 ലെ ഡോണോര്‍ അവന്യൂവിലുള്ള സെന്റ് കാതറീന്‍ ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ടിലാണ് സി എസ് ഐ കോണ്‍ഗ്രിഗേഷന്റെ ക്രിസ്തുമസ് കരോള്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്.

സെന്റ് ഗ്രിഗോറിയസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ ജോബിമോന്‍ സ്‌കറിയ ക്രിസ്തുമസ് സന്ദേശം നല്‍കും.

ക്രിസ്തുമസ് കരോള്‍ സര്‍വീസിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രിസ്‌ബേറ്റര്‍ റവ .ഡോ.ജേക്കബ് തോമസ്,ചര്‍ച്ച് വാര്‍ഡന്‍ മാത്യു പി ഉമ്മന്‍ ,സെക്രട്ടറി റൂബി കോശി ,കരോള്‍ കണ്‍വീനര്‍ ലാല്‍ജി ഡാനിയേല്‍ ,ക്വയര്‍ ലീഡര്‍ അനു ജോണ്‍സണ്‍ ,ക്വയര്‍ സെക്രട്ടറി കെ കെ വര്‍ഗീസ് എന്നിവര്‍ അറിയിച്ചുCSIlike-and-share

Scroll To Top