Friday December 02, 2016
Latest Updates

സിവിക്ക് ഹാച്ച്ബാക്ക് യൂറോപ്പില്‍നിന്ന് അമേരിക്കയിലേക്കും കയറ്റിവിടാന്‍ ഹോണ്ട ഒരുങ്ങുന്നു

സിവിക്ക് ഹാച്ച്ബാക്ക് യൂറോപ്പില്‍നിന്ന് അമേരിക്കയിലേക്കും കയറ്റിവിടാന്‍ ഹോണ്ട ഒരുങ്ങുന്നു

ടോക്കിയോ: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ബ്രിട്ടണിലെ പ്ലാന്റില്‍നിന്നും അമേരിക്കയിലേക്ക് ഹാച്ച്ബാക്ക് കാറുകള്‍ കയറ്റി അയക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ സ്വിന്‍ഡന്‍ പ്ലാന്റില്‍നിന്നും ഹോണ്ടയുടെ ഫൈവ് ഡോര്‍ വാഹനമായ സിവിക്ക് 2016 സമ്മറില്‍ കയറ്റി അയക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

കയറ്റുമതി തുടങ്ങിയാല്‍ പ്രതിവര്‍ഷം 30,000 മുതല്‍ 40,000 വാഹനങ്ങള്‍ വരെ കയറ്റി അയക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഹോണ്ട സിവിക്കിന്റെ ഹാച്ച്ബാക്ക് പതിപ്പായിരിക്കും കയറ്റി അയക്കുക എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടെങ്കിലും സിവിക്കിന്റെ തന്നെ ഹൈ പെര്‍ഫോമന്‍സ് ടൈപ്പ് ആര്‍ വേര്‍ഷനാണോ അമേരിക്കയിലേക്ക് എത്തിക്കുന്നതെന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ അടുത്ത് ജനീവ മോട്ടോര്‍ ഷോയിലാണ് ടൈപ്പ് ആര്‍ ഹോണ്ട ഹാച്ച്ബാക്ക് അവതരിപ്പിച്ചത്.

2005ല്‍ ഹോണ്ട മോട്ടോഴ്‌സ് യുഎസിലെ കാര്‍ വില്‍പ്പന അവസാനിപ്പിച്ചതാണ്. നഷ്ടപ്പെട്ടു പോയ യുഎസ് വിപണി തിരികെ പിടിക്കുന്നതിനായിരിക്കും ഹോണ്ട ഇങ്ങനെയൊരു നീക്കം നടത്തുന്നത്. യൂറോപ്പില്‍ നിലവില്‍ വില്‍പ്പനയിലുള്ള വാഹനമാണ് ഹോണ്ട സിവിക്ക് ഹാച്ച്ബാക്ക് ടൈപ്പ് ആര്‍. യൂറോപ്പിലെ വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായതും അമേരിക്കന്‍ വിപണിയെ ലക്ഷ്യം വെയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നുണ്ട്.

Scroll To Top