Sunday December 04, 2016
Latest Updates

സിറ്റി സെന്ററില്‍ 5 അസ്ഥികൂടങ്ങള്‍

സിറ്റി സെന്ററില്‍ 5 അസ്ഥികൂടങ്ങള്‍

ഡബ്ലിന്‍: പുരാവസ്തു ഗവേഷകര്‍ക്ക് ഞെട്ടലുളവാക്കി ഡബ്ലിനിലെ കോളേജ് ഗ്രീനിനടിയില്‍ നിന്ന് 5 അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കോളേജ് ഗ്രീനിനടിയില്‍ പുതിയ ലുവാസ് ലൈനിനു വേണ്ടി മണ്ണ് മാറ്റുന്നവരാണ് 5 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. 

കിട്ടിയ അസ്ഥികൂടങ്ങളെല്ലാം പരിശോധനയ്ക്ക് അയച്ചതില്‍ 4 എണ്ണം മധ്യവയസ്‌ക്കരുടെതും ഒരെണ്ണം 18 വയസില്‍ താഴെയുള്ള ആളുടെയാണെന്നും തെളിഞ്ഞിട്ടുണ്ട്. അസ്ഥികൂടങ്ങള്‍ ലഭിച്ച സ്ഥലം നേരത്തെ സെമിത്തേരി ആയി പ്രവര്‍ത്തിച്ചതാകാമെന്നും ഈ സ്ഥലം വൈക്കിംഗുകളുടെ പ്രധാന കേന്ദ്രമായിരുന്നെന്നും പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത റുബിക്കോണ്‍ സൈറ്റ് ഡയറക്ടര്‍ നിക്കോളാഹ് ഗിലിഗാണ്‍ പറഞ്ഞു.

Scroll To Top