Saturday December 03, 2016
Latest Updates

സിറ്റിസണ്‍ ഷിപ്പ് സെറിമണിയുടെ തിയതി നീളുന്നു,ജൂണ്‍ 30 ന് എന്ന് സൂചന 

സിറ്റിസണ്‍ ഷിപ്പ് സെറിമണിയുടെ തിയതി നീളുന്നു,ജൂണ്‍ 30 ന് എന്ന് സൂചന 

ഡബ്ലിന്‍ : അടുത്ത സിറ്റിസണ്‍ ഷിപ്പ് സെറിമണിയുടെ തിയതി സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കാതിരിക്കുന്നത്‌  മലയാളികളടക്കം നൂറുകണക്കിന് പേരെ ആശങ്കയിലാഴ്ത്തുന്നു.ഏപ്രില്‍ മാസം ആദ്യവാരം മുതല്‍ അടുത്ത സെറിമണിയ്ക്കുള്ള പണം അടയ്ക്കാനുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡാ കാര്‍ഡും പണവും നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റിന് അയച്ചവര്‍ മറുപടിയൊന്നുമില്ലാത്ത അവസ്ഥയിലാണ്.

ജൂണ്‍ മാസം അവസാനം മുതല്‍ ഹോളിഡേയ്ക്ക് ഇന്ത്യയിലേക്ക് പോകാനൊരുങ്ങിയവര്‍ക്കാണ് ഏറെ ദുരിതം.ചിലരാവട്ടെ കാലേ കൂട്ടി അവധിക്കാലത്തേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് സിറ്റിസണ്‍ ഷിപ്പ് ആവശ്യത്തിനായി ഗാര്‍ഡാ കാര്‍ഡ് അയച്ചു കൊടുത്തത്.സിറ്റിസണ്‍ ഷിപ്പ് സെറിമണി നീണ്ടുപോയാല്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും ഹോളിഡേ യാത്ര നീട്ടി വയ്ക്കപ്പെടുകയോ ,റദ്ദാക്കേണ്ടി വരികയോ ചെയ്യേണ്ടി വരും. കാരണം തിരികെ എത്തുമ്പോള്‍ ഗാര്‍ഡാ കാര്‍ഡ് ഇല്ലാതെ രാജ്യത്ത് പ്രവേശിക്കുക സാധ്യമല്ല എന്നത് തന്നെ. 

മെയ് 23 ന് നടക്കുന്ന ലോക്കല്‍ ഇലക്ഷനും ,നീതിന്യായ മന്ത്രിയായിരുന്ന അലന്‍ ഷാറ്ററുടെ രാജിയുമാണ് സെറിമണി നീളാന്‍ കാരണമെന്ന് പറയപ്പെടുന്നു

എന്നാല്‍ ജൂണ്‍ 30 ന് സിറ്റിസണ്‍ ഷിപ്പ് സെറിമണി നടത്തപ്പെട്ടേക്കുമെന്ന് സൂചനകള്‍ ഉണ്ട്.ഇത് പരമാവധി ജൂലൈ ആദ്യ ആഴ്ച്ചക്കപ്പുറം പോകില്ലെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് ‘ഐറിഷ് മലയാളി ‘യെ അറിയിച്ചു.അങ്ങനെയെങ്കില്‍ സിറ്റിസണ്‍ ഷിപ്പ് സെറിമണിയില്‍ പങ്കെടുക്കേണ്ടവര്‍ക്കുള്ള അറിയിപ്പുകള്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് ചെയ്തു തുടങ്ങും.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഇന്ത്യന്‍ വംശജരാണ്പുതിയതായി പൗരത്വദാന ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ കൂടുതലുണ്ടാവുകയെന്ന് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

Scroll To Top