Monday December 05, 2016
Latest Updates

സിറ്റിസണ്‍ ഷിപ്പ് സെറിമണി മാറ്റിവയ്ക്കില്ല,രണ്ടാം വട്ട കത്തുകള്‍ അയച്ചുതുടങ്ങി

സിറ്റിസണ്‍ ഷിപ്പ് സെറിമണി മാറ്റിവയ്ക്കില്ല,രണ്ടാം വട്ട കത്തുകള്‍ അയച്ചുതുടങ്ങി

ഡബ്ലിന്‍ ::സിറ്റിസണ്‍ ഷിപ്പ് സെറിമണിയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് ഇന്നലെ മുതല്‍ രണ്ടാം ഘട്ട ക്ഷണക്കത്തുകള്‍ അയച്ചു തുടങ്ങി.മുന്‍ നിശ്ചയം അനുസരിച്ചു ജനുവരി 20 നു (തിങ്കളാഴ്ച്ച ) തന്നെയാണ് സെറിമണി.

ഡിസംബര്‍ 3 ന് ഐറിഷ് മലയാളി ‘സിറ്റിസണ്‍ ഷിപ്പ് സെറിമണി’യെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ തന്നെ ആദ്യഘട്ട ക്ഷണക്കത്തുകള്‍ ഏതാനം പേര്‍ക്ക് അയച്ചതിനു ശേഷം നാച്ചറലൈസേഷന്‍ വകുപ്പില്‍ നിന്നും ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും ഉണ്ടായില്ല.

മൂന്ന് ആഴ്ച്ച മുന്‍പെങ്കിലും ക്ഷണക്കത്തുകള്‍ അയയ്ക്കുക എന്ന പതിവും തെറ്റിയതോടെ സെറിമണി മാറ്റിവെച്ചു എന്ന പ്രചാരണവും ഉണ്ടായി.നാച്ചറലൈസേഷന്‍ വകുപ്പില്‍ നിന്നും ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും മറുപടി കിട്ടിയില്ല.ഒരു മാസത്തിനിടയില്‍ ‘ഐറിഷ് മലയാളി’യെ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചു കൊണ്ട് അന്‍പതോളം പേരെങ്കിലും ഫോണ്‍ മുഖേനെയും ഇ മെയില്‍ വഴിയായും ബന്ധപ്പെടുകയുണ്ടായി.
ഡിസംബര്‍ 10 ന് മുന്‍പ് നാച്ചറലൈസേഷന്‍ വകുപ്പിന്റെ ടാര്‍ജറ്റിനനുസരിച്ചുള്ളത്ര ആള്‍ക്കാര്‍ പണം അടയ്ക്കാതിരുന്നതാണ് അനിശ്ചിതാവസ്ഥ ഉണ്ടാകാന്‍ കാരണമെന്നു പറയപ്പെടുന്നു. അവസ്ഥ തുടരുകയാണെങ്കില്‍ സെറിമണി ഫെബ്രുവരിയിലേക്ക് മാറ്റാനും പദ്ധതിയുണ്ടായിരുന്നു. ജനുവരി ആദ്യവാരത്തോടെ ടാര്‍ജറ്റ് തികഞ്ഞതോടെ മുന്‍ നിശ്ചയപ്രകാരം സെറിമണി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പതിവ് പോലെ ഡബ്ലിനിലെ സിററി കണ്‍വന്‍ഷന്‍ സെന്റ്‌ററില്‍ ആയിരിക്കും പരിപാടികള്‍. ഇത്തവണയും നാനൂറില്‍ അധികം ഇന്ത്യന്‍ വംശജര്‍ സെറിമണിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

Scroll To Top