Wednesday December 07, 2016
Latest Updates

സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് 31 ന് ഡബ്ലിനില്‍ ,വാട്ടര്‍ഫോര്‍ഡില്‍ പ്രതീകാത്മക സെറിമണി

സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് 31 ന് ഡബ്ലിനില്‍ ,വാട്ടര്‍ഫോര്‍ഡില്‍ പ്രതീകാത്മക സെറിമണി

ഡബ്ലിന്‍ : അടുത്ത മാസം വാട്ടര്‍ഫോര്‍ഡിലും ഡബ്ലിനിലും സിറ്റിസണ്‍ ഷിപ്പ് സെറിമണി സംഘടിപ്പിക്കുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു .വാട്ടര്‍ ഫോര്‍ഡ് സിറ്റി ഹാളില്‍ മാര്‍ച്ച് 7 നും ,മാര്‍ച്ച് 31 ന് തിങ്കളാഴ്ച്ച ഡബ്ലിനില്‍ പതിവ് പോലെ ഡബ്ലിന്‍ 1 ലെ കണ്‍വന്‍ഷന്‍ സെന്ററിലുമായിരിക്കും സെറിമണി നടക്കുക.

വാട്ടര്‍ഫോര്‍ഡില്‍ പ്രതീകാത്മക സെറിമണിയാവും നടക്കുകയെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് സൂചിപ്പിച്ചു.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വകുപ്പ് പുറത്തുവിട്ടിട്ടില്ല.ട്രൈ കളര്‍ ഫെസ്റ്റിനോട് അനുബന്ധിച്ചാവും 7 ന്റെ സെറിമണി യഥാര്‍ഥ സെറിമണി മാര്‍ച്ച് 31 ന് ഡബ്ലിനില്‍ ആവും നടക്കുക.
നാലായിരത്തോളം പേര്‍ ഇത്തവണയും പൗരത്വമേറ്റ് വാങ്ങും .

മാര്‍ച്ചിലെ സിറ്റിസണ്‍ ഷിപ്പ് സെറിമണിയില്‍ പങ്കെടുക്കേണ്ടാവര്‍ക്കുള്ള അറിയിപ്പുകള്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞു

Scroll To Top