Sunday December 11, 2016
Latest Updates

സിറോ മലബാര്‍ സഭ ഡബ്ലിനില്‍ സെപ്റ്റംബറില്‍ കുര്‍ബാന സമയ മാറ്റം

ഡബ്ലിന്‍ :സെപ്റ്റംബര്‍ 15 ഞായറാഴ്ച ബ്ലാഞ്ചാര്‍ഡ്‌സ് ടൌണില്‍ കുടുംബവിശുദ്ധീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും നടത്തപെടുന്നതിനാല്‍ ആ ദിവസം സിറോ മലബാര്‍ സഭ ഡബ്ലിന്‍ മാസ്സ് സെന്ററുകളില്‍ ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല.

സെന്റ്‌റ റുകളുടെ കുര്‍ബാനയും മതപഠനവും മുടങ്ങാതിരിക്കുവാന്‍ മറ്റ് ദിവസങ്ങളില്‍ കുര്‍ബാനയും മതപഠനവും ക്രമീകരിച്ചിട്ടുണ്ട്. സെന്റ് വിന്‍സെന്റ് മെറിയോണ്‍ കൂട്ടായ്മയുടെ കുര്‍ബാനയും മതപഠനവും സെപ്റ്റംബര്‍ 8 ഞായറാഴ്ചയും, സ്വോര്‍ഡ്‌സ് റിവര്‍വാല്ലി കൂട്ടായ്മയുടെ കുര്‍ബാനയും മതപഠനവും സെപ്റ്റംബര്‍ 22  ഞായറാഴ്ചയും       താല കൂട്ടായ്മയുടെ കുര്‍ബാനയും മതപഠനവും സെപ്റ്റംബര്‍ 29 ഞായറാഴ്ചയും ആയിരിക്കും.

ഈ മാസം എല്ലാ മാസ് സെന്റുകളിലും മതപഠനം ആരംഭിക്കുന്നതിനാല്‍ കുട്ടികളെ ക്ലാസ്സില്‍ പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ചാപ്ലൈന്‍സ് അറിയിച്ചു.

Scroll To Top