Saturday December 03, 2016
Latest Updates

സിറിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വീണ്ടും ആക്രമണം

സിറിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വീണ്ടും ആക്രമണം

സിറിയ: സിറിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വീണ്ടും ആക്രമണം. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന ജബത് അല്‍ നസ്ര എന്ന തീവ്രവാദി സംഘടനയുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ആക്രമണം തുടങ്ങി. സിറിയയിലെ പ്രമുഖ ക്രിസ്ത്യന്‍ സ്വാധീന മേഖലയായ മഹര്‍ദെ വളഞ്ഞ തീവ്രവാദികള്‍ രൂക്ഷമായ ബോംബാക്രമണം തുടങ്ങി. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിഭാഗംഭൂരിപക്ഷമുള്ള ഈ മേഖലയില്‍ 23,000 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ഇവര്‍രൂക്ഷമായ ആക്രമണമാണ് നേരിടുന്നതെന്നാണ് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

മേഖലയില്‍ ദിവസങ്ങളായി വൈദ്യുതി ഇല്ല, പകലും രാത്രിയും രൂക്ഷമായ ഷെല്ലാക്രമണമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പുറം ലോകത്തേക്ക് കടക്കാനുള്ള റോഡുകള്‍ മുഴുവന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് പുറത്ത് കടക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ്. മഹര്‍ദെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് മാത്രമല്ല ഇവിടെ ആക്രമണം രൂക്ഷമായിരിക്കുന്നതെന്ന് പ്രതിപക്ഷ ആക്ടിവിസ്റ്റായ അബു അദ്‌നാന്‍ അല്‍ ഹവാമി പറഞ്ഞു.

മഹര്‍ദെയില്‍ സിറിയന്‍ ഗവണ്‍മെന്റിന്റെ ഒരു മിലിട്ടറി കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പിടിച്ചെടുക്കാന്‍ കൂടിയാണ് തീവ്രവാദികള്‍ ഈ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ഐസില്‍, ഐഎസ്
തീവ്രവാദികളുമായി താരതമ്യം ചെയ്താല്‍ ജബത് അല്‍ നസ്ര താരതമ്യേന രൂക്ഷത കുറഞ്ഞ ആക്രമണമാണ് നടത്തുന്നത്. എങ്കിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അല്‍ നസ്രയും പ്രവര്‍ത്തിക്കുന്നത്

Scroll To Top