Saturday December 10, 2016
Latest Updates

സിറിയയിലെ യുഎന്‍ സമാധാന പ്രവര്‍ത്തകരെ ഐറിഷ് സൈന്യം രക്ഷിച്ചു 

സിറിയയിലെ യുഎന്‍ സമാധാന പ്രവര്‍ത്തകരെ ഐറിഷ് സൈന്യം രക്ഷിച്ചു 

ബാഗ്ദാദ്: സിറിയയില്‍ യുഎന്‍ സമാധാന പ്രവര്‍ത്തകരെ ഐറിഷ് സൈന്യം ഒഴിപ്പിച്ചു. ഗോലാന്‍ മലനിരകളില്‍ നിന്നാണ് ഐറിഷ് സൈന്യം യുഎന്‍ സമാധാന ദൗത്യ സംഘത്തെ ഒഴിപ്പിച്ചത് . അല്‍ കൊയ്ദ ബന്ധമുള്ള സിറിയന്‍ വിമതര്‍ യുഎന്‍ സമാധാന പ്രവര്‍ത്തകരുടെ ക്യാമ്പ് വളയുകയായിരുന്നു.ഇതേതുടര്‍ന്നാണ് ഐറിഷ് സൈന്യം സന്നദ്ധ പ്രവര്‍ത്തകരുടെ രക്ഷയ്ക്ക് എത്തിയത്.ഇവരെ തന്ത്രപരമായി സ്ഥലത്ത് നിന്നും മാറ്റി രക്ഷിക്കുകയായിരുന്നു
.
യുഎന്‍ സമാധാന ദൌത്യസേനയില്‍ അംഗങ്ങളായ 35 ഓളം ഫിലിപ്പീന്‍സുകാരെയാണ് സൈന്യം രക്ഷിച്ചത്. ഐറിഷ് സൈനിക വക്താവിനെ ഉദ്ധരിച്ച് പിഎ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ഐറിഷ് സൈന്യം മറ്റൊരു ക്യാമ്പും ഒഴിപ്പിച്ച്ചതായി റിപ്പോര്‍ട്ടുണ്ട്, എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. സിറിയയിലെ നസ്ര തീവ്രവാദി ഗ്രൂപ്പുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. ആര്‍ക്കും പരുക്കില്ല. 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സമാധാന ദൗത്യ സേനക്കാര്‍ സിറിയയിലുണ്ട്

Scroll To Top