Sunday December 04, 2016
Latest Updates

സിറിയന്‍ വിമതര്‍ ഐറിഷ് സമാധാന സേനയ്‌ക്കെതിരെ തിരിയുന്നു

സിറിയന്‍ വിമതര്‍ ഐറിഷ് സമാധാന സേനയ്‌ക്കെതിരെ തിരിയുന്നു

സിറിയ;യുഎന്‍ മിഷനുമായി ബന്ധപ്പെട്ട് സിറിയയിലുള്ള ഐറിഷ് സമാധാന സേനയ്‌ക്കെതിരെ സിറിയന്‍ വിമതര്‍ ആക്രമണം അഴിച്ചുവിട്ടു. ഐറിഷ് സേനയുടെ വാഹനങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ ചില വാഹനങ്ങള്‍ക്ക് കേടുപറ്റി.
സിറിയന്‍ വിമതരുടെ ഭാഗത്തു നിന്നും ഐറിഷ് സേനയ്ക്കുനേരെ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. എന്നാല്‍ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന ഗൊലാന്‍ ഹൈറ്റ്‌സ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
യുഎന്‍ മള്‍ട്ടി നാഷണല്‍ ഫോഴ്‌സിലുള്ള ഐറിഷ് സേനയെയും അതുപോലെ മറ്റു രാജ്യങ്ങളെയും സിറിയന്‍ വിമതര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗൊലാന്‍ ഹൈറ്റ്‌സിലുള്ള ഐറിഷ് സൈനിക ക്യാമ്പില്‍ നിന്ന് 25കിലോമീറ്റര്‍ അകലെയുള്ള റ്യുയിഹിനാഹ് എന്ന സ്ഥലത്തു വച്ച് കാലത്ത് 9.50ഓടെയാണ് ഐറിഷ് സേന ആക്രമിക്കപ്പെട്ടത്. 36ഐറിഷ് സേനാംഗങ്ങള്‍ അഞ്ചു വിഭാഗങ്ങളായി തിരിഞ്ഞ് സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വാഹന വ്യൂഹത്തിനു നേരെ വെടിയുതുര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒട്ടേറെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സൈന്യത്തിന്റെ മൊവാഗിന്റെ ടയറിനും നാശം സംഭവിച്ചിട്ടുണ്ട്. സ്‌പോടകവസ്തു പൊട്ടിത്തെറിച്ചാണ് ടയറിന് കേടുസംഭവിച്ചതെന്നാണ് പ്രാധമിക നിഗമനം.

വിമതരുടെ ആക്രമണത്തെ നേരിടാനായി 12.7എംഎം മെഷീന്‍ ഗണ്‍ ഉപയോഗിച്ച് ഐറിഷ് സേനയും പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ വിമതരുടെ ഭാഗത്ത് ആര്‍ക്കെങ്കിലും പരിക്കു പറ്റിയിട്ടുണ്ടോ എന്നുള്ളത് അവ്യക്തമാണ്.

അഞ്ച് മോവേജുകളിലായി ഉണ്ടായിരുന്നവരെല്ലാം ഐറിഷ് സേനാംഗങ്ങളായിരുന്നു. ഇവരില്‍ ഒരാള്‍ക്കു മാത്രമാണ് ചെറിയ പരിക്കു പറ്റിയത്. സേന തിരികെ വെടിയുതിര്‍ത്തത് സ്വയം സുരക്ഷയെ അടിസ്ഥാനമാക്കിയാണെന്നാണ് റിപ്പോര്‍ട്ട്.
സിറിയയില്‍ ഇത്തരത്തിലുള്ള 119 ഐറിഷ് ട്രൂപ്പുകളാണ് ഉള്ളത്. ഇവരെല്ലാം തന്നെ യുഎന്‍ ഡിസെന്‍ഗേജ്‌മെന്റ് ഒബ്‌സര്‍വ് ഫോഴ്‌സിന്റെ ഭാഗമാണ്.
സുരക്ഷാ നിരീക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആയിരത്തോളം സൈന്യങ്ങളെയാണ് ഇസ്രയേലിലും സിറിയയിലുമായി വിന്യസിച്ചിരിക്കുന്നത്. സിറിയന്‍ സിവില്‍ വാര്‍ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സേനാംഗങ്ങള്‍ കൂടുതലും ഈ ഭാഗങ്ങളിലാണ് ശ്രദ്ധകൊടുത്തിരിക്കുന്നത്.
ആക്രമണത്തില്‍ സൈനികര്‍ക്ക് അപകടമൊന്നും ഉണ്ടായിട്ടില്ല.

Scroll To Top