Saturday December 10, 2016
Latest Updates

സിറിയന്‍ പ്രക്ഷോഭം: അമേരിക്ക യുദ്ധകപ്പലുകള്‍ വിന്യസിച്ചു

സിറിയന്‍ പ്രക്ഷോഭം: അമേരിക്ക യുദ്ധകപ്പലുകള്‍ വിന്യസിച്ചു

സ്വന്തം ജനതയ്ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയ സിറിയന്‍ നിലപാട് ക്രൂരമാണെന്ന് അമേരിക്ക. ആയിരക്കണക്കിന് പിഞ്ഞുകുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ് ഇത് വഴി സിറിയന്‍ ഭരണകൂടം ചെയ്തത്.

സിറിയയുടെ പക്കല്‍ രാസായുധം മാത്രമാണുള്ളതെന്നും അവ സ്വന്തം ജനങ്ങള്‍ക്ക്‌ നേരെ പ്രയോഗിക്കാന്‍ ഭരണകൂടം മടികാണിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാസായുധ പ്രയോഗം നടത്തിയതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നുണ്ട്.

2011ല്‍ സിറിയയില്‍ തുടക്കമായ ജനകീയ പ്രക്ഷോഭമാണ് ക്രൂരമായ രീതിയില്‍ ജനങ്ങളോട് പ്രതികരിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. പ്രസിഡന്റ് ബാഷല്‍ അല്‍ അസദിന്റെ കുടുംബാധിപത്യത്തിനെതിരയാണ് പ്രക്ഷോഭം അരങ്ങേറിയത്.പ്രക്ഷോഭത്തെ നേരിടാന്‍ സിറിയ ഉപയോഗിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോക രാജ്യങ്ങള്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ചൈനയും റഷ്യയും ഭരണകൂടത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

അമേരിക്കന്‍ ഭരണകൂടം സിറിയയില്‍ ഇടപെടുന്നതിനു 60% യു എസ് പൌരന്മാരും എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. യുദ്ധമല്ല സമാധാനമാണ് തങ്ങള്‍ക്കു വേണ്ടത് എന്ന നിലപാടിലാണ് അവര്‍. ലോക രാജ്യങ്ങള്‍ സിറിയന്‍ പ്രശ്നത്തില്‍ ഇടപെട്ടാല്‍ മൂന്നാം ലോക മഹായുദ്ധം അരങ്ങേരുമോ എന്ന ഭയം കൂടിവരികയാണ്.

സിറിയയില്‍ രാസായുധപ്രയോഗത്തിന് പാത്രമാകെണ്ടിവന്ന പ്രദേശങ്ങള്‍ യുഎന്‍ രക്ഷാസമിതി സന്ദര്‍ശിച്ച് പരിശോധന നടത്തി. ആദ്യത്തെ സന്ദര്‍ശന സമയത്ത് ഇവര്‍ക്കെതിരെയും വെടിവെപ്പ് നടന്നിരുന്നു.

മൂന്നു ദിവസത്തെ ആക്രമണമാണ് അമേരിക്ക ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള നടപടികള്‍ സിറിയയുടെ പ്രതികരണം പോലെ തീരുമാനിക്കാനാണ് നീക്കം. യുഎസ്എസ് ബാരി, യുഎസ്എസ് മഹാന്‍, യുഎസ്എസ് റാമേജ്, യുഎസ്എസ് ഗ്രെപലി, യുഎസ്എസ് സ്ടൌട്ടു തുടങ്ങിയ യുദ്ധക്കപ്പലുകള്‍ മെഡിറ്ററെനിയന്‍ തീരത്ത് വിന്യസിച്ചിരിക്കുകയാണ് അമേരിക്ക. കൂടാതെ മെഡിറ്ററെനിയന്‍റെ ഏത് ഭാഗത്ത് നിന്നും സിറിയയിലേക്ക് മിസൈല്‍ അയക്കാന്‍ പറ്റുന്ന യുഎസ്എസ് ടോമഹൌട്ട് മിസൈലും എത്തിച്ചു കഴിഞ്ഞു.

യുദ്ധസജ്ജീകരണങ്ങള്‍ സിറിയന്‍ ജനതയെ പേടിയിലെക്ക് നയിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന്‌ ജനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്

Scroll To Top