Sunday December 11, 2016
Latest Updates

സിപിഎമ്മുമായി സഹകരണ സാധ്യത തേടി മുസ്ലീം ലീഗ്

സിപിഎമ്മുമായി സഹകരണ സാധ്യത തേടി മുസ്ലീം ലീഗ്

കോഴിക്കോട്: മതേതര ചേരി ശക്തിപ്പെടുത്താന്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയാറെന്ന് മുസ്ലീം ലീഗ് . സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് കേരളത്തെ പാകപ്പെടുത്തിയെടുക്കുന്നതില്‍ ചില സാമുദായിക ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായി ലീഗ് കൌണ്‍സില്‍ അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. ഇതിന് ചില മാധ്യമങ്ങളും കൂട്ടു നില്‍ക്കുന്നു. ദേശീയതലത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കണം. ഇതിന് സി.പി.എമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന് മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
സംസ്ഥാനത്തിന്റെ പുതിയ മദ്യ നയം രൂപപ്പെടുത്തുന്നതില്‍ ലീഗ് നിര്‍ണ്ണായക പങ്ക് വഹിച്ചതായും അദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു അധിക ബാച്ച് അനുവദിച്ചതും പുതിയ മദ്യനയവും പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നും അദേഹം പറഞ്ഞു. മധ്യകേരളത്തിന് വടക്കോട്ടുള്ളവരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സാമുദായിക പശ്ചാത്തലത്തില്‍ കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

 

Scroll To Top