Sunday December 11, 2016
Latest Updates

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകില്ലെന്ന് ജോയിസ് ജോര്‍ജ്

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകില്ലെന്ന് ജോയിസ് ജോര്‍ജ്

ഇടുക്കി: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകില്ലെന്ന് ഇടുക്കി എംപി ജോയിസ് ജോര്‍ജ്. സിപിഎം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോയിസ് ജോര്‍ജ് മത്സരിച്ച് വിജയിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭിഭാഷകാന്‍ കൂടിയായ ജോയിസ് ജോര്‍ജിനെ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും കൂടി സ്ഥാനാര്‍ത്ഥി ആക്കുകയും സിപിഎം പിന്തുണയ്ക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് ജോയിസ് ജോര്‍ജ് അറിയിച്ചിരിക്കുകയാണ്.

സ്വതന്ത്ര നിലപാടായിരിക്കും സഭയില്‍ സ്വീകരിക്കുക എന്നും ജോയിസ് പറഞ്ഞു. ഇതിനോട് ഇടതു മുന്നണിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. നേരത്തെയും ഇടതു സ്വതന്ത്രരായി മല്‍സരിച്ചവര്‍. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. ആലപ്പുഴ മുന്‍ എംപി മനോജ് കുരിശിങ്കലും മന്ത്രി മഞ്ഞളാംകുഴി അലിയും സിപിഎം ഇടതു സ്വതന്ത്രരായി മത്സരിപ്പിച്ചവരാണ്. എന്നാല്‍ പിന്നീട് പലപ്പോഴായി ഇരുവരും സിപിഎം ബാന്ധവം ഉപേക്ഷിച്ചു.

അതിനിടെ ജോയിസ് ജോര്‍ജിന്റെ വിജയത്തില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തില്‍ മലയോര മേഖലയില്‍ പുതിയ പ്രാദേശിക പാര്‍ട്ടി രൂപെമെടുക്കുന്നതായി റിപ്പോര്‍ട്ട്. സഭയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പുതിയ കര്‍ഷക പാര്‍ട്ടി രൂപീകരിക്കുന്നത്. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന പാര്‍ട്ടിയായിരിക്കും ഇത്. പ്രധാനമായും കേരള കോണ്‍ഗ്രസിന് ബദല്‍ എന്ന രൂപത്തിലാകും പുതിയ പാര്‍ട്ടി ജന്മമെടുക്കുന്നത്.

Scroll To Top