Monday December 05, 2016
Latest Updates

സിപിഎം നേതാവായ ജില്ലാ പഞ്ചായത്തംഗം ഗുണ്ടാ ലിസ്റ്റില്‍

സിപിഎം നേതാവായ ജില്ലാ പഞ്ചായത്തംഗം ഗുണ്ടാ ലിസ്റ്റില്‍

പാലക്കാട്: പാലക്കാട് ജില്ല പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ കെ ജയദേവന്‍ ഗുണ്ടാ ലിസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം ഏരിയാകമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ജില്ലാ പ്രസിഡന്റുമാണ് ജയദേവന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഒറ്റപ്പാലം സ്വദേശി വിനീഷിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധ റാലി നടത്തിയിരുന്നു.

2012 ലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിനീഷ് കൊല്ലപ്പെട്ടത്. അന്ന് പ്രതിഷേധ റാലി നടത്തിയതിന്റെ പേരില്‍ ജയദേവനെതിരെ നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകള്‍ മറയാക്കിയാണ് ജയദേവനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ജയദേവന്‍ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്ന് ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്കി.

നടപടിയെക്കുറിച്ച് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അധ്യാപകനും എഴുത്തുകാരനും കൂടിയാണ് ജയദേവന്‍. തന്നെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാട് കടത്താനുള്ള നീക്കം ചെറുക്കുമെന്ന് ജയദേവന്‍ പറഞ്ഞു.

Scroll To Top