Wednesday December 07, 2016
Latest Updates

സിപിഎംകാരായ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് തൃണമുല്‍ എംപി; മാപ്പപേക്ഷയുമായി ഭാര്യ

സിപിഎംകാരായ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് തൃണമുല്‍ എംപി; മാപ്പപേക്ഷയുമായി ഭാര്യ

കൊല്‍ക്കത്ത: സിപിഎം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ തൃണമുല്‍ കോണ്‍ഗ്രസ് എംപിക്ക് വേണ്ടി മാപ്പപേക്ഷയുമായി ഭാര്യ രംഗത്ത്. തൃണമുല്‍ എംപി തപസ് പാലിന് വേണ്ടി ഭാര്യ നന്ദിനി പാലാണ് മാപ്പ് പറഞ്ഞത്. ഭര്‍ത്താവിന് വേണ്ടി മാപ്പ് ഇരക്കുന്നുവെന്നും ഇത്തരം പ്രസ്താവനകളെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും നന്ദിനി പാല്‍ പറഞ്ഞു.

സിപിഎമ്മുകാര്‍ ഏതെങ്കിലും തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൊട്ടാല്‍ സിപിഎം പ്രവര്‍ത്തകരെ കൊല്ലുമെന്നും അവരുടെ വീടുകളിലെ സ്ത്രീകളെ താന്‍ പ്രവര്‍ത്തകരെ വിട്ട് ബലാത്സംഗം ചെയ്യിച്ച് കൊല്ലുമെന്നുമായിരുന്നു എംപിയുടെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്ത് വന്നതോടെ രാഷ്ട്രീയ ഭേദമെന്യേ നേതാക്കള്‍ തപസ് പാലിനെതിരെ രംഗത്ത് വന്നു.

ഈ സാഹചര്യത്തിലാണ് തപസ് പാലിന്റെ ഭാര്യ മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. തൃണമുല്‍ കോണ്‍ഗ്രസ് നേതൃത്വം തപസ് പാലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എംപിയെ യോഗ്യനാക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു.

Scroll To Top