Sunday December 11, 2016
Latest Updates

സിന്‍ ഫിന്‍ പാര്‍ട്ടിയുടെ കൌണ്‍സിലര്‍മാര്‍ പരമ്പരാഗത വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചു 

സിന്‍ ഫിന്‍ പാര്‍ട്ടിയുടെ കൌണ്‍സിലര്‍മാര്‍ പരമ്പരാഗത വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചു 

ഗാല്‍വെ : ഇന്ന് നടക്കുന്ന ഗാല്‍വെ സിറ്റി കൌണ്‍സിലര്‍മാരുടെ സ്ഥാനാരോഹണ ചടങ്ങില്‍ സിന്‍ ഫിന്‍ കൌണ്‍സിലര്‍മാര്‍ പരമ്പരാഗത വസ്ത്രം ധരിക്കില്ലെന്ന് റിപ്പോര്‍ട്ട്. സിന്‍ ഫിന്‍ പാര്‍ട്ടിയുടെ മൂന്ന് കൌണ്‍സിലര്‍മാരാണ് പരമ്പരാഗത വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത്. കൌണ്‍സിലര്‍മാരായ അന്ന മാര്‍ലി, മിരാഡ് ഫാരല്‍, കാത്തല്‍ ഒ കൊഷിര്‍ എന്നിവരാണ് പരമ്പരാഗത വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത്. സാധാരണ ധരിക്കുന്ന വസ്ത്രത്തിന്റെ പുറമേ അധികാരത്തിന്റെ അടയാള രൂപമെന്നോണം കൗണ്‍സിലര്‍മാര്‍ ധരിക്കുന്ന മേലങ്കി പോലെയുള്ള വസ്ത്രം ധരിക്കുന്നതിനാണ് ഇവര്‍ വിസമ്മതം അറിയിച്ചത്. 

ഇത്തരം വസ്ത്രങ്ങള്‍ പണത്തിന്റെ പാഴ്‌ചെലവ് സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നാണ് മൂവരുടെയും അഭിപ്രായം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഈ മേലങ്കി ധരിക്കാന്‍ വിസമ്മതം അറിയിച്ചത്. കൂടാതെ ഇത്തരം മേലങ്കികള്‍ ധരിക്കുന്നത് കാലങ്ങള്‍ പഴക്കമുള്ള ആചാരമാണെന്നും അവ മാറ്റേണ്ട സമയമായെന്നും കൌണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് യൂറോ ചെലവഴിച്ച് കൌണ്‍സിലര്‍മാര്‍ക്കായി ഈ മേലങ്കി നിര്‍മ്മിക്കുന്നത് പാഴ്‌ചെലവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കൌണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. 

ഒരു പുതിയ കൌണ്‍സിലറിനായി ഈ മേലങ്കി നിര്‍മ്മിക്കുന്നതിന് 800 മുതല്‍ 1000 യൂറോ വരെ ചെലവാകുമെന്നാണ് കണക്ക്. സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് ഇതിനായി ചെലവഴിക്കേണ്ടതില്ലെന്ന് കൌണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. 

Scroll To Top