Monday December 05, 2016
Latest Updates

സിന്‍ ഫിന്‍ നേതാവ് ക്രിസ് ആന്‍ഡ്രൂസ് ഡബ്ലിന്‍ മേയറായേക്കും;ഡേര്‍മ്മോട്ട് ലേസിയും വിജയത്തിലേയ്ക്ക് 

സിന്‍ ഫിന്‍ നേതാവ് ക്രിസ് ആന്‍ഡ്രൂസ് ഡബ്ലിന്‍ മേയറായേക്കും;ഡേര്‍മ്മോട്ട് ലേസിയും വിജയത്തിലേയ്ക്ക് 

ഡബ്ലിന്‍: മുന്‍ ഫിയാന ഫെയ്ല്‍ ടിഡിയും നിലവില്‍ സിന്‍ ഫിന്‍ സ്ഥാനാര്‍ത്ഥിയുമായ ക്രിസ്
ആന്‍ഡ്രൂസ് പെംബ്രൂക്ക്ഡോണിബ്രൂക് വാര്‍ഡില്‍ വന്‍ വിജയം നേടി.

ഫിയാന ഫെയ്ല്‍ സ്ഥാപക നേതാവായ ടോഡ് ആന്‍ഡ്രൂസിന്റെ ചെറുമകനാണ് ക്രിസ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ക്രിസ് ആന്‍ഡ്രൂസ്സിന്‍ ഫിന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ക്രിസിന് 15 ശതമാനം ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ അധികം ലഭിച്ചു.സിന്‍ ഫിനിന് ഡബ്ലിനില്‍ അധികാരത്തില്‍ എത്താനായാല്‍ ക്രിസ് മേയറായെക്കും എന്നാണ് സൂചന.സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാനിക്‌സ് ഫിന്നും വിജയിച്ചു.

സിന്‍ ഫിന്‍ തരംഗത്തെ അതിജീവിച്ച ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്‍ മേയര്‍ ഡെര്‍മോട്ട് ലേസി വോട്ടെണ്ണലില്‍ തൊട്ടുപിന്നിലുണ്ട്. ഇദ്ദേഹം അടക്കം എട്ടു പേരാണ് ഈ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുക

Scroll To Top