Saturday December 10, 2016
Latest Updates

സിനിമയില്‍ സംഗീത സംവിധായകനായി ശ്രീശാന്ത് തിരിച്ചുവരുന്നു

സിനിമയില്‍ സംഗീത സംവിധായകനായി ശ്രീശാന്ത് തിരിച്ചുവരുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തിരിച്ചുവരുന്നു. പക്ഷേ ഇത്തവണ ശ്രീയുടെ തിരിച്ചു വരവ് കളിക്കളത്തില്ലേക്ക് അല്ലെന്ന് മാത്രം. സിനിമയില്‍ സംഗീത സംവിധായകനായാണ് ശ്രീശാന്ത് തിരിച്ചുവരുന്നത്. അന്‍ബുക്കും അഴകേ എന്ന ദ്വിഭാഷ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് ശ്രീ തിരിച്ചുവരവ് നടത്തുന്നത്.

തമിഴ്, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് അന്‍ബുക്കും അഴകേ. ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തില്‍ പാടുന്നുണ്ട്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത് ശ്രീശാന്ത് ആണ്.

കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് കോഴ വിവാദത്തില്‍പ്പെട്ട ശ്രീശാന്ത് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീയെ മുംബൈ പോലീസ് ഹോട്ടല്‍ മുറിയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കുകയും ബിസിസിഐ ആജീവനാന്തം വിലക്കുകയും ചെയ്തു. വിവാദങ്ങളില്‍പ്പെട്ട് ക്രിക്കറ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ച ഘട്ടത്തിലാണ് ശ്രീ മറ്റൊരു മേഖലയിലൂടെ തിരിച്ചു വരവിനു ഒരുങ്ങുന്നത്.

 

Scroll To Top