Tuesday December 06, 2016
Latest Updates

സിനഡ് റഫറണ്ടം 4ന് ;എത്ര മലയാളികള്‍ വോട്ടു ചെയ്യും ?

സിനഡ് റഫറണ്ടം 4ന് ;എത്ര മലയാളികള്‍ വോട്ടു ചെയ്യും ?

ഡബ്ലിന്‍ :സിനഡ് റഫറണ്ടം ഒക്ടോബര്‍ 4ന് നടത്തുമ്പോള്‍ വോട്ടവകാശമുള്ള നൂറുകണക്കിന് മലയാളികളില്‍ ഭൂരിപക്ഷം പേരും വോട്ടു ചെയ്യണമോ വേണ്ടയോ എന്ന് പോലും തീരുമാനിച്ചിട്ടില്ല

എന്തിനാണ് ഈ .റഫറണ്ടം എന്ന് പഠിച്ചവര്‍ തന്നെ കുറവാണ് .’ജോലിയുള്ള ദിവസമാണ് .സമയം കിട്ടിയാല്‍ പോകും ‘എന്നാണ് ഡബ്ലിന്‍ സിറ്റിയില്‍ താമസിക്കുന്ന അനിത ബാബു അഭിപ്രായപ്പെട്ടത് .

പൊതു തിരഞ്ഞെടുപ്പൊന്നും അല്ലല്ലോ ഇത് എന്നായിരുന്നു കില്‍ക്കനിയില്‍ നിന്നുള്ള വോട്ടറായ ഫിലിപ്പ് മാത്യുവിന്റെ ചോദ്യം .

എന്നാല്‍ ഐറിഷ് പൗരനായ ശേഷം കിട്ടിയ ആദ്യത്തെ വോട്ടവകാശം ഉപയോഗപ്പെടുത്താനുള്ള സന്തോഷത്തിലാണ് ഡബ്ലിന്‍ താലയിലെ സുനിത ജിമ്മി . ഐറിഷ് മലയാളി’ വോട്ടര്‍മാരായ മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കാര്യം വെളിപ്പെട്ടത് .
രാജ്യമൊട്ടാകെ വിവിധ ഏജന്‍സികള്‍ , സിനഡിനെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പൊതു അഭിപ്രായ വോട്ടെടുപ്പില്‍ 64 ശതമാനം ആളുകളും അപ്പര്‍ഹൗസിനെ നീക്കം ചെയ്യണമെന്ന അഭിപ്രായം രേഖപ്പെടുത്തി. മറ്റ് 36 ശതമാനം പേരില്‍ കൂടുതലും ഏത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന പക്ഷക്കാരാണ്.

വോട്ടെടുപ്പിനെപ്പറ്റി ‘അറിയില്ല’ എന്ന് പറഞ്ഞവരില്‍ തന്നെ 37 ശതമാനം ആളുകള്‍ സിനഡിനെ മാറ്റുന്നതിനെ അനുകൂലിക്കുന്നവരാണ്. 20 ശതമാനം പേരും സിനഡിനെ മാറ്റണ്ട എന്നഭിപ്രായമുള്ളവരും, ബാക്കിയുള്ളവര്‍ ഇതേക്കുറിച്ച് യാതൊരു തീരുമാനവും ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരുമാണ്.

സെപ്തംബര്‍ 13നും 25നും നടത്തിയ സര്‍വ്വേയിലാണ് കണക്കുകള്‍ ബോധ്യമായത്. ആയിരത്തില്‍ പരം വോട്ടര്‍മാരെ മാതൃകയായെടുത്താണ് സര്‍വ്വേ നടത്തിയത്.

പത്തില്‍ ഒരു ശതമാനം ആളുകള്‍ ഒക്ടോബര്‍ 4നു നടക്കുന്ന സിനഡ് റഫറണ്ടം ബഹിഷ്‌കരിക്കും എന്നാണ് അഭിപ്രായപ്പെട്ടത്.

Scroll To Top