Sunday December 04, 2016
Latest Updates

സിനഡ് റഫറണ്ടം ഒക്‌റ്റോബര്‍ 4 ന് :പ്രചരണം മന്ദഗതിയില്‍

സിനഡ്  റഫറണ്ടം ഒക്‌റ്റോബര്‍ 4 ന് :പ്രചരണം മന്ദഗതിയില്‍

ഡബ്ലിന്‍ :ഐറിഷ് പാര്‍ലിമെന്റിലെ ഉപരിസഭയായ സിനഡ് നിര്‍ത്തലാക്കുന്നതിനുള്ള ജനഹിതം ആരാഞ്ഞുകൊണ്ടുള്ള രഫറണ്ടത്തിനുള്ള പ്രചാരണം മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍
പോസ്റ്ററുകളും .ഹോര്‍ഡിംഗ്‌സുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഈ രഫറണ്ടത്തോട് ഒരു താല്‍പര്യവും ഇല്ലെന്നാണ് രാജ്യവ്യാപകമായ സര്‍വേ വെളിവാക്കുന്നത്

ഒക്‌റ്റോബര്‍ 4 നാണ് രഫറണ്ടം. ഐറിഷ് .പൌരത്വമുള്ള എല്ലാവരും രഫരണ്ടത്തില്‍ പങ്കെടുക്കണമെന്ന് രഫറണ്ടം കമ്മീഷന്‍ അഭ്യര്‍ഥിച്ചു

ഭരണകക്ഷികള്‍ സിനഡ് നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുമ്പോള്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിനഫാള്‍ സിനഡ് നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരാണ്

ഒരുവര്‍ഷം ഇരുപതു മില്ല്യന്‍ യൂറോ സിനഡിന്റെ പ്രവര്‍ത്തനത്തിന് വേണമെന്ന രീതിയിലുള്ള ഭരണകക്ഷിയുടെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു .

ഇന്ത്യയിലെ രാജ്യസഭയ്ക്ക് സമാനമായ അധികാരങ്ങളാണ് ഐറിഷ് സിനഡിനുള്ളത്

Scroll To Top