Friday December 09, 2016
Latest Updates

സിദ്ധാര്‍ത്ഥ് ഭരതന്‍-മോഹന്‍ലാല്‍ സിനിമ ഉടനില്ല

സിദ്ധാര്‍ത്ഥ് ഭരതന്‍-മോഹന്‍ലാല്‍ സിനിമ ഉടനില്ല

മോഹന്‍ലാലിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. മോഹന്‍ലാലിന് ഡേറ്റ് നല്‍കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍. ഈ ഒഴിവില്‍ ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പ്ലാന്‍.

തിയറ്ററിലെ വലിയ പരാജയങ്ങള്‍ക്കുശേഷം ദിലീപിനെ കുടുംബപ്രേക്ഷകര്‍ക്ക് തിരികെ നല്‍കിയത് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ‘ചന്ദ്രേട്ടന്‍ എവിടെയാ?’ ആയിരുന്നു. ഇതിനുശേഷം സിദ്ധാര്‍ത്ഥിന് കാറപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റുകയും ഏറെക്കാലം ചികിത്സയില്‍ കഴിയുകയും ചെയ്യേണ്ടിവന്നു.

Scroll To Top