Saturday December 03, 2016
Latest Updates

സിദ്ദിഖ് ചിത്രത്തില്‍ ഫഹദ് നായകന്‍

സിദ്ദിഖ് ചിത്രത്തില്‍ ഫഹദ് നായകന്‍

സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തില്‍ നായകനാകുന്നത് ഫഹദ് ഫാസില്‍. ഇപ്പോള്‍ ഭാസ്‌കര്‍ ദ് റാസ്‌കലിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സിദ്ദിഖ്. ഈ ചിത്രത്തിന് ശേഷം സിദ്ദിഖ് ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഫഹദ് നായകനായെത്തുന്നത്. ഭാസ്‌കര്‍ ദ് റാസ്‌കലില്‍ നായകന്‍ മമ്മൂട്ടിയാണ്, നയന്‍ താരയാണ് നായിക.

ഫഹദിനായുള്ള സിദ്ദിഖിന്റെ കഥ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സ്‌ക്രിപ്റ്റിംഗ് പുുരോഗമിക്കുന്നതെയുള്ളു എ്‌നാണ് ലഭിക്കുന്ന വിവരം. ഭാസ്‌കര്‍ ദ് റാസ്‌കലിന്റെ റിലീസിന് ശേഷം അധികം വൈകാതെ തന്നെ ഫഹദ് ചിത്രത്തിന്റെ ഷൂട്ടുംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഇയ്യോബിന്റെ പുസ്തകം റിലീസ് ചെയ്ത ശേഷം ഫഹദിന്റെതായി നല്ല സിനിമകളൊന്നും ഇറങ്ങിയിട്ടില്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഫഹദിന്റേത് വിജയിച്ചു എന്ന് പറയാവുന്നത് ഇയ്യോബിന്റെ പുസ്തകം മാത്രമാണ്. അതുകൊണ്ട് തന്നെ ഫഹദ് നല്ലൊരു വിജയത്തിനായി കാത്തിരിക്കുകയാണ്.

ഫഹദ് നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫഹദിന്റെ പിതാവ് ഫാസില്‍ തന്നെയാണെന്നാണ് വിവരം.

Scroll To Top