Friday December 09, 2016
Latest Updates

സിത്താരയുടെ സംഗീത സന്ധ്യ ഇന്ന് ഡബ്ലിനില്‍,കാവ്യസാന്ദ്രമാവാന്‍ ഡബ്ലിന്‍ നഗരം 

സിത്താരയുടെ സംഗീത സന്ധ്യ ഇന്ന് ഡബ്ലിനില്‍,കാവ്യസാന്ദ്രമാവാന്‍ ഡബ്ലിന്‍ നഗരം 


ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏറ്റവും വലിയ സംഗീത നിശയ്ക്ക് ഡബ്ലിനില്‍ വേദിയൊരുങ്ങുന്നു. അയര്‍ലണ്ടിലെ പ്രമുഖ മലയാളീ സംഘടനകളിലൊന്നായ ‘മലയാളം’ സംഘടിപ്പിക്കുന്ന സംഗീത നിശ ‘അരങ്ങ് 2014’  ഇന്ന് (സെപ്റ്റംബര്‍ 13 ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് തിരശീല ഉയരും. 

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക, 20013ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ‘സിത്താര’ നയിക്കുന്ന ‘ സംഗീത സന്ധ്യ ഡബ്ലിനിലെ ബ്ലാന്‍ച്ചാര്‍ഡ്‌സ് ടൌണിനടുത്തുള്ള ക്ലോണിയിലെ ഫിബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്നു. 

സിത്താരയോടൊപ്പം അയര്‍ലണ്ടിലെ പ്രമുഖ ഗായകരും അണിനിരക്കുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്ന ‘മലയാളം’ സംഘടനയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടിയായിരിക്കും ‘അരങ്ങ് 2014’ ലെന്ന് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി നടക്കുന്ന പരീശീലനവും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രോമോഷണല്‍ വീഡിയോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്.സിത്താരയുടെ നിറസാന്നിധ്യവും മലയാളത്തിന്റെ മുന്‍കാല സാംസ്‌കാരിക പരിപാടികളുടെ വിജയവും കണക്കിലെടുക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ പ്രതീക്ഷയോടെയാണ് സിതാരയുടെ സംഗീത സന്ധ്യയ്ക്കായി കാത്തിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ജോബിസ് 0857184293 ,കിരണ്‍ 0872160733 ,അലക്‌സ്0871237342, രാജന്‍ 0870573885

ഇതുവരെ ടിക്കറ്റുകള്‍ വാങ്ങിയിട്ടില്ലാത്തവര്‍ക്ക് ടിക്കറ്റുകള്‍ നാളെ പ്രോഗ്രാം ഹാളില്‍ ലഭ്യമാണ്. 

Scroll To Top